അനന്തനയനം2017 മെഡിക്കല്‍ തുടര്‍വിദ്യാഭ്യാസ പരിപാടി
തിരുവനന്തപുരം: റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയുടെ ആഭിമുഖ്യത്തില്‍ 'അനന്തനയനം 2017' എന്ന പേരില്‍ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.
നേത്രരോഗ പരിശോധനകളിലേയും ചികിത്സകളിലേയും നൂതനമാര്‍ഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഒഫ്ത്താമോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. സജു ജോസഫ്, ആര്‍.ഐ.ഒ. ഡയറക്ടര്‍ ഡോ. സഹസ്രനാമം, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജാസ്മിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മധുര അരവിന്ദ് കണ്ണാശുപത്രിയിലെ പ്രൊഫസര്‍ ഡോ. രത്തിനം ശിവകുമാര്‍, ഹൈദരാബാദ് സെന്റര്‍ ഫോര്‍ സൈറ്റിലെ ഡോ. റാഷ്മിന്‍ ഗാന്ധി, കര്‍ണാടകയിലെ പ്രശസ്ത നേത്രരോഗ വിദഗ്ധനായ ഡോ. കൃഷ്ണപ്രസാദ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഗോപാല്‍ പിള്ള, ഡോ. അനില്‍, ചൈതന്യ ഐ ഹോസ്പിറ്റലിലെ ഡോ. ഉണ്ണി നായര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഇരുന്നൂറോളം നേത്രരോഗ വിദഗ്ധരും പി.ജി. വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."