ജനകീയ സര്‍ക്കാറിനേയും നിഷ്‌കളങ്കനായ മുഖ്യമന്ത്രിയെയും വഞ്ചിച്ചയാളെ അറസ്റ്റ് ചെയ്തിട്ട് സഖാക്കള്‍ക്ക് സന്തോഷമില്ലാത്തത്- പരിഹസിച്ച് ബല്‍റാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും നിഷ്‌കളങ്കനായ മുഖ്യമന്ത്രിയെയും വഞ്ചിച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതില്‍ എന്താണ് ഇവിടുത്തെ സഖാക്കള്‍ക്ക് ഒരു സന്തോഷവുമില്ലാത്തതെന്നാണ് ബല്‍റാമിന്റെ പരിഹാസം. ഫേസ്ബുക്ക് വഴിയാണ് ബല്‍റാമിന്റെ ആക്രമണം
പോസ്റ്റ് ഇങ്ങനെ
കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയില്‍ കനമില്ലാത്തവനുമായ നിഷ്‌ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."