അരിക്കുഴ ഗവ. ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
തൊടുപുഴ: 84.5 ലക്ഷം രൂപ ചെലവില്‍ അരിക്കുഴ ഗവ. ഹൈസ്‌കൂളിനായി നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.
ആര്‍.എം.എസ്.എ ഫണ്ട് 58 ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷവും പി ജെ. ജോസഫ് എം എല്‍ എ അനുവദിച്ച 9.50 ലക്ഷവും അടക്കം മുതല്‍ മുടക്കിയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടു നിലകളിലായി ഒമ്പത് മുറികളുള്ള മന്ദിരം നിര്‍മിച്ചത്.
1950ല്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂള്‍ 1979ല്‍ സര്‍ക്കാരിന് വിട്ടുകൊടുത്തതിനെ തുടര്‍ന്ന് അയ്യപ്പസേവാസംഘം ഗവണ്മെന്റ് യു.പി സ്‌കൂള്‍ എന്ന് അറിയപ്പെട്ടു. 2011 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തി.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഗ്രാമീണ മേഖലയിലെ സാധാരണക്കാരില്‍ എത്തിക്കുന്നതിനു ജനപങ്കാളിത്തത്തോടെ വിവിധ പദ്ധതികള്‍ സ്‌കൂളില്‍ നടപ്പിലാക്കി വരുന്നു. ഹൈസ്‌കൂളായി ഉയര്‍ത്തിയ 2011 -12 അധ്യയന വര്‍ഷം മുതല്‍ തുടര്‍ച്ചയായി എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം ലഭിച്ചു.
2017 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 14 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 13 പേര്‍ വിജയിച്ചു.
നവകേരള മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സ്വച്ഛമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയുമാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുജനപങ്കാളിത്തത്തോടെ സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തുന്നതിനും എല്ലാ ക്ലാസ് റൂമുകളിലും ആധുനിക സാങ്കേതികത ഉറപ്പുവരുത്തുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാറില്‍ മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍ അധ്യക്ഷനായി. എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ജോര്‍ജ് ഇഗ്‌നേഷ്യസ് വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ അധ്യക്ഷനായി.
സ്‌കൂളിന് തുടക്കമിട്ട കുടുംബത്തിലെ മുതിര്‍ന്ന അംഗം അരിക്കുഴ പുത്തന്‍പുരയില്‍ രാമകൃഷ്ണന്‍നായര്‍, സ്ഥലം സംഭാവന ചെയ്ത അരിക്കുഴ ആലംകോട്ട് ഇല്ലത്തെ മുതിര്‍ന്ന അംഗം എ.കെ കൃഷ്ണന്‍നമ്പൂതിരി,
സ്‌കൂള്‍ സ്ഥാപകന്‍ തെക്കേല്‍ പപ്പുപിള്ളയുടെ മകന്‍ ടി.പി രവീന്ദ്രന്‍, എസ് എസ് എല്‍ സിക്ക് ഈ വര്‍ഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അലീഷ ബെന്നി എന്നിവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."