നെല്‍കൃഷിക്ക് ഭീഷണിയായി പാടങ്ങളില്‍ കള
ആയഞ്ചേരി: നെല്‍കൃഷിക്ക് ഭീഷണി ഉയര്‍ത്തി പാടങ്ങളില്‍ നിറയുന്ന പ്രത്യേക ഇനം കള കര്‍ഷകരെ വലയ്ക്കുന്നു. ആയഞ്ചേരി പഞ്ചായത്തിലെ മുക്കടത്തും വയലിനടുത്ത് കണ്ണങ്കോട്ട് വയലിലാണ് നെല്‍കൃഷിക്ക് ഭീഷണി ഉയര്‍ത്തി കള വ്യാപകമാകുന്നത്.
നെല്ലിനേക്കാള്‍ ഉയരമുള്ള ഇവ എങ്ങനെ നശിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ വ്യാപകമായി ജൈവനെല്‍കൃഷി ഇറക്കിയിരുന്നു. അതിനുശേഷമാണ് കള നിറയാന്‍ തുടങ്ങിയത്. ആയഞ്ചേരി-വേളം കോള്‍നിലവികസന പദ്ധതിയുടെ ഭാഗമായി തോടിന് വീതി കൂട്ടിയിരുന്നു. ഈ തോടിനോട് ചേര്‍ന്നുള്ള പാടങ്ങളിലാണ് കളച്ചെടികള്‍ നിറയുന്നത്.
ആഫ്രിക്കന്‍ പായലും അട്ടയും കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പുതിയ കള കൂടി വന്നതോടെ ഇരുട്ടടിയായി. പൊതുവെ വന്‍ സാമ്പത്തിക ബാധ്യത വരുന്ന നെല്‍ കൃഷിയില്‍ നിന്ന് ഭൂരിപക്ഷം കര്‍ഷകരും പിന്‍മാറുകയാണ്. കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്താന്‍ ചുരുക്കം ചില കര്‍ഷകരാണ് ഇപ്പോള്‍ നെല്‍കൃഷി ചെയ്യുന്നുള്ളൂ. പുതിയതരം കള കൂടി വന്നതോടെ ഇത് നശിപ്പിക്കാന്‍ കൂടുതല്‍ പണം ചെലവിടേണ്ട സ്ഥിതിയിലാണ.്
പണം ചിലവാക്കിയാല്‍ തന്നെ കള നശിപ്പിക്കാന്‍ സാധിക്കുമോ എന്നതും കര്‍ഷകര്‍ക്ക് മുമ്പില്‍ ചോദ്യചിഹ്നമാവുകയാണ്. കൃഷിഭവന്‍ അധികൃതര്‍ വയലിലെത്തി കളപരിശോധിച്ച് മേല്‍നടപടികള്‍ക്കായി ജില്ലാകൃഷി ഓഫിസിനെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."