പ്രധാനമന്ത്രി ഗുരുവായൂരില്‍; താമരകൊണ്ട് തുലാഭാരം
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരൂവായൂര്ക്ഷേത്രത്തില് ദര്‍ശനം നടത്തി. മുണ്ടും ഷോര്‍ട്ട് കുര്‍ത്തയും ധരിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ നിന്നും റോഡ് മാര്‍ഗ്ഗം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി. ഇവിടെ നിന്നും മേല്‍മുണ്ട് ധരിച്ചിറങ്ങിയ പ്രധാനമന്ത്രി കാല്‍നടയായാണ് ക്ഷേത്രത്തിലേക്ക് വന്നത്.
ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവം, കേന്ദ്രമന്ത്രി വി.മുരളീധരന്, സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. പ്രവേശന കവാടത്തിന് മുന്പില് വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ മോദിയെ പൂര്‍ണകുംഭം നല്കി വരവേറ്റു. ക്ഷേത്രത്തിനകത്ത് വച്ച് പ്രധാമന്ത്രിക്ക് താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തി. 111 കിലോ താമരപ്പൂക്കള്‍ ഇതിനായി ക്ഷേത്രത്തില്‍ നേരത്തെ എത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."