HOME
DETAILS
MAL
ബോധവല്‍ക്കരണവുമായി കുട്ടികള്‍
backup
July 25 2016 | 23:07 PM
കോഴിക്കോട്: കോര്പറേഷന് പരിധിയിലെ നല്ലളം, അരീക്കാട്, മീഞ്ചന്ത, മോഡേണ്‍ പ്രദേശങ്ങളില്‍ ഡിഫ്തീരിയ, എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കുട്ടികള്‍ ബോധവല്കരണവുമായി രംഗത്തിറങ്ങി. സ്കൂളിനടുത്തുള്ള കോളനി പ്രദേശങ്ങളിലും ജങ്ഷനുകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളം തൊഴിലെടുക്കുന്ന ചെറുകിട വ്യവസായ മേഖലകളിലും കാലിക്കറ്റ് ഓര്‍ഫനേജ് എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ബോധവല്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. വീടുകള്‍ കേന്ദ്രീകരിച്ച് നോട്ടീസ് വിതരണം നടത്താനും പരിപാടിയുണ്ട്. വിദ്യാരംഗം ക്ലബിന് കീഴില്‍ നടന്ന പരിപാടിക്ക് കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി അബ്ദുല്ലക്കുട്ടി, അനസ് കൊടിയത്തൂര്‍, ഷരീഫ് കിനാലൂര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."