HOME
DETAILS
MAL
യു.എസ് വ്യോമസേനയില്‍ സിഖുകാര്‍ക്ക് ജോലിക്കിടെ തലപ്പാവ് ധരിക്കാന്‍ അനുമതി
backup
June 08 2019 | 23:06 PM
വാഷിങ്ടണ്‍: യു.എസ് വ്യോമസേനയില്‍ ജോലി ചെയ്യുന്ന സിഖുകാരന് ജോലിസമയത്ത് മതചിഹ്നമായ തലപ്പാവ് അണിയാന്‍ അനുമതി. എയര്‍മാനായ ഹര്‍പ്രീന്ദര്‍ സിങ് ബജ്‌വ എന്ന സിഖുകാരനാണ് ചരിത്രപരമായ തീരുമാനത്തിലൂടെ യു.എസ് വ്യോമസേന അനുമതി നല്‍കിയത്.
മുടിയും താടിയും വളര്‍ത്താനും അനുവാദമുണ്ട്. തീരുമാനത്തെ ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം അമി ബേറ സ്വാഗതം ചെയ്തു. ഇതുവരെ സൈന്യത്തിന്റെ വസ്ത്രനിയമമനുസരിച്ച് തലപ്പാവ് അനുവദിച്ചിരുന്നില്ല. 2017ലാണ് ബജ്‌വ വ്യോമസേനയില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."