ഭക്ഷ്യസാധനങ്ങള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നല്‍കാന്‍ മടിക്കുന്നതായി ആക്ഷേപം
കോതമംഗലം: സര്‍ക്കാര്‍ സബ്‌സിഡിയോടെ കാര്‍ഡുടമകള്‍ക്ക് അനുവദിച്ചിട്ടുള്ള ഭക്ഷ്യസാധനങ്ങള്‍ സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് നല്‍കാന്‍ മടിക്കുന്നതായി ആക്ഷേപം.
കോതമംഗലം താലൂക്കിലെ പല റേഷന്‍കടകളും മാവേലി സ്റ്റോറുകളും ഗ്രാമപ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. താലൂക്കിലെ കാര്‍ഡുടമകള്‍ക്ക് പ്ര ത്യേകിച്ചും ബിപിഎല്‍ കാര്‍ഡുടമകള്‍ കൂലിപ്പണിക്കാരോ രാ വിലെ 8മുതല്‍ വൈകിട്ട് 5വരെ വിവിധ ജോലികള്‍ക്കായി പോ കുന്നവരോ ആണ്.
വിദൂര സ്ഥലങ്ങളില്‍ ജോലിക്കുപോകുന്നവ ര്‍ വീട്ടില്‍ തിരിച്ചെത്തുന്നത് രാ ത്രിയോടെയാണ്. തൊഴിലുടമകളാകട്ടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ആഴ്ചയില്‍ ഒരുദിവസംപോലും അവധികൊടുക്കുവാന്‍ തയ്യാറാകാത്ത അവസ്ഥയിലുമാണ്.
ഈ സാഹചര്യത്തി ല്‍ അയല്‍വാസികളുടെ പക്ക ല്‍ റേഷന്‍ കാര്‍ഡ് കൊടുത്തയച്ചാല്‍ റേഷന്‍കാര്‍ഡ് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് റേഷന്‍കാ ര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെ ന്ന സാങ്കേതിക കാരണം പറ ഞ്ഞ് റേഷന്‍ സാധനങ്ങളും സ ബ്‌സിഡി സാധനങ്ങളും നല്‍ കുന്നതിന് വിസമ്മതിക്കുന്നതാ യി ആക്ഷേപം.
താലൂക്കിലെ പല റേഷന്‍ കടക്കാരും മാവേലി സ്റ്റോര്‍ അ ധികൃതരും സബ്‌സിഡി സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ന ല്‍കിയതായി വ്യാജരേഖയുണ്ടാക്കി കൂടിയ വിലയ്ക്ക് നല്‍ കി പണം തട്ടുന്നതായും ആ ക്ഷേപമുണ്ട്. ഇക്കാരണത്താ ലാണ് യഥാര്‍ത്ഥ കാര്‍ഡുടമ നേ രിട്ട് വരാതെ സബ്‌സിഡി സാധനങ്ങള്‍ നല്‍കാന്‍ വിസമ്മതി ക്കുന്നതെന്നും ആരോപണമുണ്ട്.
ഈ സാങ്കേതിക പ്രശ്‌നം മൂലം പല പാവപ്പെട്ട കുടുംബങ്ങള്‍ക്കും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."