HOME
DETAILS

തൊഴിലുണ്ട്, കൂലിയില്ല; തൊഴിലുറപ്പ് തൊഴിലാളികള്‍ ആശങ്കയില്‍

  
backup
May 15, 2017 | 9:29 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a4%e0%b5%8a



മാനന്തവാടി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തൊഴിലുറപ്പ് തൊഴിലാളികള്‍ ആശങ്കയില്‍. ആറുമാസമായി കൂലി ലഭിക്കാത്തതാണ് തൊഴിലാളികളെ ആശങ്കയിലാക്കുന്നത്.
അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പണം ആവശ്യമാണെന്നിരിക്കെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശികയാക്കിയിരിക്കുന്നത്. 2016 നവംബര്‍ മുതലുള്ള ആറു മാസത്തെ കൂലിയാണ് ലഭിക്കാനുള്ളത്. 15.87 കോടി രൂപയാണ് ജില്ലയില്‍ കൂലി കുടിശ്ശിക ഉള്ളത്. അറുപത്തിയ്യായിരത്തോളം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട തുകയാണിത്. ഇതില്‍ നിര്‍ധനരും ആദിവാസി തൊഴിലാളികളും നിരവധിയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ കൂലി ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് യൂനിഫോം, ബുക്കുകള്‍, കുട, ചെരുപ്പ്, ബാഗ് എന്നിവയെല്ലാം വാങ്ങിച്ച് നല്‍കിയിരുന്നത്.
വാഴക്കുല, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ഇത്തരം കുടുംബങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ തുക വിതരണം ചെയ്യാനാകാത്ത സ്ഥിതിയാണ്. കൂലി വിതരണം ചെയ്യാനാകാത്തത് പഞ്ചായത്ത് ഭരണ സമിതികളെയും ജീവനക്കാരെയുമാണ് ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കൂലി വിതരണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, അപകടസമയത്ത് ബോട്ടിൽ 32യാത്രക്കാർ, തിരച്ചിൽ തുടരുന്നു

International
  •  3 days ago
No Image

വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

National
  •  3 days ago
No Image

വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ

National
  •  3 days ago
No Image

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  3 days ago
No Image

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം;  അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  3 days ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  3 days ago