HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷ നീട്ടിവയ്ക്കില്ല

  
backup
June 09, 2019 | 5:57 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-138


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ വിദ്യാര്‍ഥികളോടുള്ള ദ്രോഹ നടപടികള്‍ തുടരുന്നതായി ആക്ഷേപം. ഇന്ന് മുതല്‍ നടക്കുന്ന സര്‍ലകലാശാല നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷ നീട്ടിവയ്ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.


കാലിക്കറ്റ് സര്‍വകലാശാലയുടെ പരിധിയില്‍പ്പെടുന്ന കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സര്‍വകലാശാലയിലെത്തി വി.സിക്ക് നിവേദനം നല്‍കുകയും അനുകൂല മറുപടി ലഭിക്കാത്തതിനാല്‍ സര്‍വകലാശാലാ ഭരണ കാര്യാലയം ഉപരോധിക്കുകയും ചെയ്തിരുന്നു. അക്കാദമിക് കലണ്ടറിന് വിരുദ്ധമായി പരീക്ഷ നേരത്തെയാണ് നടത്തുന്നത്.
യൂനിവേഴ്‌സിറ്റി അക്കാദമിക് കലണ്ടര്‍ പ്രകാരം ഈമാസം 20 മുതലാണ് നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ തുടങ്ങേണ്ടതെന്നും പത്ത് ദിവസം മുന്‍പ് തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ തിയറി, ലാബ് സിലബസുകള്‍ പൂര്‍ത്തീകരിക്കാനാകില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഓഗസ്റ്റ് അവസാനവാരത്തില്‍ തുടങ്ങിയ പി.ജി കോഴ്‌സ് ഈമാസം അവസാനിപ്പിക്കുമ്പോള്‍ നാലാം സെമസ്റ്ററിലെ 90 ല്‍ 50 അക്കാദമിക ദിനങ്ങള്‍ മാത്രമേ വിദ്യാര്‍ഥികള്‍ ലഭിക്കൂ. 2018 അധ്യയന വര്‍ഷത്തില്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്ററില്‍ തന്നെ പ്രൊജക്ട് വര്‍ക്ക് തുടങ്ങാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ 2017 ബാച്ചിന് അവസരം ലഭിക്കാത്തതിനാല്‍ പ്രൊജക്ട് വര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ വേണ്ടത്ര സാവകാശം ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.


മാത്രമല്ല യൂനിവേഴ്‌സിറ്റിക്ക് പുറത്ത് പ്രൊജക്ട് ചെയ്ത പലരുടെയും വര്‍ക്ക് അവസാനിച്ചത് ജൂണ്‍ ആദ്യ വാരത്തിലുമാണ്. എന്നാല്‍ ഒന്നാം സെമസ്റ്റര്‍ പി.ജി ക്ലാസുകള്‍ ജൂണ്‍ 17 ന് ആരംഭിക്കേണ്ടതുണ്ടെന്നും ആയതിനാല്‍ ഫൈനല്‍ ബാച്ചുകാരുടെ പരീക്ഷ നീട്ടാന്‍ നിര്‍വാഹമില്ലെന്നുമാണ് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രപതി റഫറന്‍സ്:ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബെഞ്ച്

National
  •  13 hours ago
No Image

റാസൽഖൈമയിലെ ഓൾഡ് കോർണിഷിൽ രണ്ട് കുട്ടികൾ കടലിൽ മുങ്ങിമരിച്ചു

uae
  •  14 hours ago
No Image

ബെംഗളൂരു കവർച്ച: 7 കോടിയും ഡിവിആറും കൊണ്ടുപോയി, കൊള്ളക്കാർ സംസാരിച്ചത് കന്നഡ; ജീവനക്കാർക്ക് പങ്കില്ലെന്ന് സൂചന

crime
  •  14 hours ago
No Image

മുന്‍ എം.എല്‍.എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; അടാട്ട് നിന്ന് ജനവിധി തേടും

Kerala
  •  14 hours ago
No Image

30,000 ദിർഹം മുതൽ യുഎഇയിൽ ഒറ്റമുറി അപ്പാർട്മെന്റുകൾ ലഭ്യം; ഏറ്റവും കുറവ് വാടകനിരക്ക് ഈ എമിറേറ്റിൽ

uae
  •  14 hours ago
No Image

പത്താമൂഴം; ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  14 hours ago
No Image

ആസ്മ മരുന്നിന്റെ വ്യാജൻ വ്യാപകം; രണ്ടര ലക്ഷം രൂപയുടെ മരുന്ന് പിടികൂടി, രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  14 hours ago
No Image

ബില്ലുകളിലെ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രിംകോടതി നിലപാട് ഇന്ന്

National
  •  14 hours ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; റെഡ് അലേർട്ട് പ്രഖ്യാപിച്ചു, ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം

uae
  •  14 hours ago
No Image

മഞ്ഞപ്പടയുടെ പുതിയ യോദ്ധാവ്! 'ഈ ജേഴ്സിയിൽ ഞാൻ ഒരു ചാമ്പ്യനെപ്പോലെ'; സഞ്ജു സാംസൺ

Cricket
  •  15 hours ago