അഫ്ഗാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ചു മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി തിരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ചു മരണം. പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഫറാഹ് പ്രവിശ്യയിലാണു സംഭവം. കൊല്ലപ്പെട്ടവരില്‍ പൈലറ്റും ഉള്‍പ്പെടും.
സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്ന് ഫറഹ് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് നാസര്‍ മെഹ്‌രി പറഞ്ഞു. അഫ്ഗാന്‍ സൈനികരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. സംഭവത്തിനു ഭീകരബന്ധമുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു. അപകടത്തെ കുറിച്ച് അന്വോഷിച്ചു വരികയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍ ചാവേര്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് സൈനികര്‍ പ്രധാനമായും വിമാനങ്ങളെയാണു വിവിധ മേഖലകളിലെത്താന്‍ ആശ്രയിക്കുന്നത്. എന്നാല്‍, മതിയായ പരിശീലനം ലഭിക്കാത്ത പൈലറ്റുമാരാണ് മിക്ക വിമാനങ്ങളും ഓടിക്കുന്നതെന്നു പരാതിയുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."