കുട്ടികള്‍ക്ക് സ്നേഹവും കരുതലും നല്‍കണമെന്ന സന്ദേശവുമായി ഹ്രസ്വ ചിത്രം
തൊടുപുഴ: കുട്ടികള്‍ക്ക് സ്നേഹവും കരുതലും നല്കി നല്ല നാളേക്കുള്ള പ്രതീക്ഷ നല്കുന്ന ഹ്രസ്വ ചിത്രവുമായി സ്റ്റീഫന്‍ മാത്യു.
പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ചിത്രം നിര്‍മിക്കാന്‍ പ്രേരണയായതെന്ന് സ്റ്റീഫന്‍ മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ കാര്യങ്ങളിലും മിടുക്കനായ ഒരു കുട്ടി പഠനത്തില്‍ അല്പം മോശമായതിന്റെ പേരില്‍ അമ്മയുടെയും അധ്യാപകരുടെയും കുറ്റപ്പെടുത്തല്‍ മൂലം മനസ് നൊന്ത് ആത്മഹത്യക്ക് ശ്രമിക്കുന്നതാണ് 'അഗാപ്പെ മൈ ബ്രദര്‍' എന്ന ചിത്രത്തിന്റെ പ്രമേയം. പിതാവ് അപകടത്തില്‍ മരിച്ചെന്നു വിശ്വസിക്കുന്ന ഒരു കുടുംബത്തിന്റെ ദുഃഖവും തന്റെ മക്കളെ തെല്ലുപോലും അറിയിക്കാതെ വളര്‍ത്താന്‍ ശ്രമിക്കുന്ന അമ്മയുടെയും അനുജനെ ജീവനുതുല്യം സ്നേഹിക്കുന്ന സഹോദരന്റെയും നിസാര കാര്യത്തിന് ആത്മഹത്യക്ക് ശ്രമിക്കുന്ന കുട്ടിയുടെയും കഥയാണ് അഗാപ്പെ മൈ ബ്രദര്‍.
ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചത് സ്റ്റീഫന്‍ മാത്യു തന്നെയാണ്. കരിങ്കുന്നത്ത് പൂര്‍ണമായും ചിത്രുകരിച്ച ചിത്രം കാമറയില്‍ പകര്‍ത്തിയത് അജിത് ആചാര്യയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."