HOME
DETAILS

കുടിവെള്ള ക്ഷാമം; നിലവിലെ ദുരിതത്തിന് കാരണം ത്രിതല പഞ്ചായത്തുകളുടെ ആസൂത്രണപ്പിഴവ്

  
backup
May 15 2017 | 23:05 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b2



നിലമ്പൂര്‍: അതിരൂക്ഷമായ വേനലില്‍ കുടിവെള്ളം മുട്ടി ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായതോടെ കുടിവെള്ള വിതരണവുമായി ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ രംഗത്ത്. വേനല്‍ മുന്നില്‍ കണ്ട് ആസൂത്രിതമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഭരണസമിതികളുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതര വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഒന്‍പത് പുഴകളുള്ള നിലമ്പൂര്‍ മേഖലയില്‍ യഥാസമയം തടയണകള്‍ നിര്‍മിക്കുകയും കാലപ്പഴക്കം ചെന്ന പൊതുകിണറുകളും കുളങ്ങളും ഉപയോഗ്യമാക്കുന്നതിനും നടപടി സ്വീകരിക്കാതിരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. നിലമ്പൂര്‍ നഗരസഭയിലും മറ്റ് ആറ് പഞ്ചായത്തുകളിലുമായി ഒന്നരലക്ഷം ലീറ്ററോളം വെള്ളമാണ് വാട്ടര്‍ അതോരിറ്റിയുടെ സഹായത്തോടെ നിലവില്‍ വിതരണം ചെയ്തുവരുന്നത്.
മമ്പാട് ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായതുകൊണ്ട് മാത്രമാണ് നിലമ്പൂര്‍ കളത്തിന്‍കടവിലെ വാട്ടര്‍ അതോരിറ്റിയുടെ പമ്പിങ് ഈ വര്‍ഷം നിലക്കാത്തത്. മേഖലയില്‍ 50,000 ലേറെ കിണറുകളും ആയിരത്തോളം കുഴല്‍കിണറുകളുമുണ്ട്. ഇതില്‍ 80ശതമാനം കിണറുകളിലും ഏപ്രിലില്‍ തന്നെ വെള്ളം വറ്റിയിരുന്നു. ഏറ്റവും കൂടുതല്‍ കിണര്‍ റീചാര്‍ജിങ് നടന്നതും ഈ വര്‍ഷമാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് മുതല്‍ നിര്‍മിച്ചിട്ടുള്ള രണ്ട് ഡസനോളം പൊതുകിണറുകളാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗ്യശൂന്യമായി കിടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മുന്‍കൂട്ടി പദ്ധതി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മഴയെല്ലാം നിലച്ച് ഡിസംബറില്‍ തന്നെയാണ് മുന്‍കാലങ്ങളിലേ പോലെ തടയണകള്‍ നിര്‍മിച്ചത്. തടയണകളുടെ എണ്ണവും നാമമാത്രമായി. വരും വര്‍ഷങ്ങളിലെങ്കിലും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൃത്യമായ ഫണ്ട് ഈ മേഖലയിലേക്ക് മാറ്റിവെക്കുകയും കാര്യക്ഷമതയോടെ പദ്ധതികള്‍ നടപ്പാക്കുകയും വേണം. വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലും സ്ഥിതി ഇതുതന്നെ.  
ഈ മേഖലയില്‍ കരിങ്കല്‍ ക്വാറികളും മഴവെള്ളസംഭരണികളാക്കി മാറ്റിയാല്‍ വേനല്‍ക്കാലങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago