പെരുവ തോട് സ്വകാര്യവ്യക്തി കൈയേറുന്നതായി പരാതി
വെട്ടത്തൂര്‍: ഗ്രാമ പഞ്ചായത്ത് പച്ചീരിയിലെ പെരുവതോട് നീര്‍ത്തടത്തിന്റെ കൈവഴി തോട് സ്വകാര്യവ്യക്തി കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പരാതി. കാര്യാവട്ടം വില്ലേജ് പരിധിയില്‍പെട്ട പച്ചീരി കൊങ്ങനാര് കുളത്തിന് സമീപത്താണ് അനധികൃതമായി തോട് കൈയേറി നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതായി കാണിച്ച് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയത്.
മലപ്പുറം ഡെപ്യൂട്ടി ഡയറക്ടര്‍, പെരിന്തല്‍മണ്ണ ആര്.ഡി.ഒ, വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, കാര്യാവട്ടം വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. 15 ദിവസം മുമ്പ് പ്രവൃത്തി തുടങ്ങിയ സമയത്ത് വില്ലേജ് ഓഫിസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നെങ്കിലും പ്രദേശം സന്ദര്ശിച്ചുവെന്നല്ലാതെ നടപടി കൈക്കൊണ്ടില്ലെന്ന് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം, കൈയേറിയ ഭാഗം ഏഴ് ദിവസത്തിനകം പൊളിച്ചുമാറ്റി തോട് പൂര്‍വ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."