HOME
DETAILS

കഥയുടെ കലഹങ്ങള്‍

  
backup
September 15 2018 | 23:09 PM

%e0%b4%95%e0%b4%a5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b2%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

പരമ്പരാഗത രീതിയെ കൈയൊഴിഞ്ഞു പുതുമയെ പുല്‍കുന്നതിലേ കഥയെഴുത്തിന്റെ അതിജീവനമാവുകയുള്ളൂ എന്നൊരു ധാരണ വല്ലാതെ പടര്‍ന്നുപിടിച്ച കാലമാണിപ്പോള്‍. അതുകൊണ്ടു തന്നെ മലയാളത്തിലെ പല ഉന്നത എഴുത്തുകാര്‍ പോലും ശൈലീമാറ്റം അവലംഭിക്കുന്നതിന്റെ പേരില്‍ രചനകളില്‍ ആവോളം ദുരൂഹതകള്‍ കുത്തിനിറച്ചു വായനക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന പ്രവണത വളര്‍ന്നുവരുന്നുണ്ട്. എന്നാല്‍, കാലം ഗൗരവമായ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട കാര്യങ്ങളെ തിരഞ്ഞുപിടിച്ചു കഥകളാക്കി തികച്ചും നവീനമായ രീതിയില്‍ ദുരൂഹത തൊട്ടുതീണ്ടാതെ കഥ പറയുകയാണ് സലീം അയ്യത്ത് എന്ന പുതുതലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത്.

'എച്ച്, ടു, ഒ' എന്ന കഥയില്‍ തുടങ്ങി 'കാറ്റു പ്രണയിച്ച ലിഫ്റ്റ് ' എന്ന കഥയില്‍ അവസാനിക്കുന്ന ഒന്‍പതു കഥകള്‍ അടങ്ങുന്ന സലീമിന്റെ പുസ്തകം വിഷയവൈവിധ്യം കൊണ്ടും നൂതനശൈലി കൊണ്ടും സമ്പന്നമാണ്. ഇതിലെ ആദ്യത്തെ കഥയായ 'എച്ച്, ടു, ഒ' തന്നെ ഒ രാഗോള പ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞ കുടിവെള്ളത്തെ പ്രമേയമാക്കി വികസിപ്പിച്ചെടുത്ത ഒരു സാര്‍വലൗകികതലം കൈവരിക്കുന്നു. ഇനിയുള്ള ലോകയുദ്ധം പോലും വെള്ളത്തിനു വേണ്ടിയുള്ളതായേക്കുമെന്ന നിരീക്ഷണങ്ങള്‍ വന്നുതുടങ്ങിയ ലോകാവസ്ഥയില്‍ കുടിവെള്ളത്തിന്റെ പ്രാധാന്യവും കുത്തകകളുടെ ജലചൂഷണവുമെല്ലാം ഇസബെല്ല എന്ന പെണ്‍കുട്ടിയിലൂടെ ആകാംക്ഷാഭരിതമായി അവതരിപ്പിച്ചിരിക്കുന്നു. അതുവഴി വെള്ളത്തിന്റെ ആഗോള രാഷ്ട്രീയം പറയുന്ന കഥയായി അതു മാറുന്നു.
ഫലസ്തീന്‍ ജനതയ്ക്കുമേല്‍ സയണിസം നടത്തുന്ന ക്രൂരത പ്രമേയമായി വരുന്ന 'അനര്‍ട്ടാ ഗ്രാമോ' കഥയില്‍ തന്നെയാണ് ഗര്‍ഷേം എന്ന ജൂത പട്ടാളക്കാരന്‍ എല്ലാ ജൂതരും വെറുക്കപ്പെട്ടവരാണെന്ന ചില മൂഢധാരണകളെ തിരുത്തിക്കുറിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഈ കഥയിലെ 'കാമിക്കുന്ന ഓരോ നിമിഷവും ശുക്ലത്തിന്റെ ശീഘ്രസ്ഖലനം പോലെ കെമിക്കല്‍ വെപ്പണില്‍നിന്നു തീ തുപ്പിക്കൊണ്ടിരുന്നു' എന്ന പ്രയോഗം മനഷ്യത്വം എന്ന വികാരത്തെ പിച്ചിച്ചീന്താന്‍ കാമത്തെ ആയുധമാക്കുന്ന പട്ടാള നടപടിക്കുമേല്‍ ആഞ്ഞുപതിക്കുന്ന വാക്കുകളായി മാറുന്നു. കഥകള്‍ കൊണ്ടുള്ള മാനവികതയുടെ ഉല്‍കൃഷ്ടതകളെ പ്രതിഫലിപ്പിക്കുന്ന രീതികളാണിതില്‍.
'അന്നൊരു ആഗസ്റ്റ് 15ന് ' എന്ന കഥ നമ്മുടെ പൂര്‍വികര്‍ നേടിയെടുത്ത സ്വതന്ത്ര്യം നിരര്‍ഥകമായിക്കൊണ്ടിരിക്കുന്ന പുതിയ ഇന്ത്യന്‍ അവസ്ഥയെ അടയാളപ്പെടുത്തുന്ന നല്ല കഥയായി മാറുന്നു. 'പുസ്തകത്തെ സ്‌നേഹിച്ച പെണ്‍കുട്ടി' എന്ന പേരില്‍ ഈ കഥ വായനാദിനങ്ങളില്‍ നമ്മുടെ കലാലയങ്ങളിലടക്കം വായിപ്പിക്കാന്‍ നിര്‍ദേശിക്കാവുന്നതുകൂടിയാണ്. വായനയെയും രാജ്യസ്‌നേഹത്തെയും സ്വാതന്ത്ര്യത്തെയുമെല്ലാം കൂട്ടിയിണക്കുന്നതില്‍ പുസ്തകങ്ങള്‍ക്കു വഹിക്കാനാവുന്ന പങ്കിന്റെ പ്രതീകാത്മക പ്രതിനിധിയായി ഈ കഥയിലെ മെഹ്‌നാസും വാപ്പച്ചിയും പുസ്തകമോഷണം ആരോപിക്കപ്പെട്ട നിരപരാധിയായ യാത്രികനും പേരു ചേര്‍ക്കപ്പെടാവുന്നതേയുള്ളൂ. ബഷീറിന്റെ പോക്കറ്റടിക്കാരന്റെ മറ്റൊരു വകഭേദത്തെ അവതരിപ്പിച്ചുകൊണ്ട് മനുഷ്യനിലെ നന്മയെന്ന ഉല്‍കൃഷ്ടതയെ ഉയര്‍ത്തിക്കാണിക്കുന്നു സലീം.
മോഡേണ്‍ ചികിത്സാരീതികള്‍ എങ്ങനെ പ്രസവം പോലുള്ള ജൈവപ്രക്രിയയെ പ്രയാസകരമാക്കി മാറ്റി എന്നതിന്റെ കാലിക പ്രസക്തമായ ചര്‍ച്ചയര്‍ഹിക്കുന്നു 'ശിലാലിഖിതം'. സല്‍മാന്‍ സാക്കിയെന്ന അഫ്ഗാനിയെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പ്രകാശ് ആചാര്യയെന്ന ഇന്ത്യക്കാരനിലൂടെ സാമ്രാജ്യത്വം തീര്‍ക്കുന്ന ചതിക്കുഴികളുടെ കഥ പറയുന്ന 'അത സാജ', 'ഗ്രേവ് യാഡിലെ കുഞ്ഞന്‍ കുരിശുകള്‍', പ്രവാസം പ്രമേയമാകുന്ന 'കുപ്പി രൂപങ്ങള്‍' എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട കഥകളാണ്.
ആഗോള ഭീകരതയെക്കാളേറെ ആഗോള മാഫിയകള്‍ സൃഷ്ടിക്കുന്ന ഭീതിയിലേക്കു വിരല്‍ചൂണ്ടുന്ന 'ബംഗാള്‍ കോളനി' ഏറെ ചര്‍ച്ചയര്‍ഹിക്കുന്ന കഥയാണ്. ബാബയുടെ ശരീരത്തിലെ പ്രധാന അവയവങ്ങളൊക്കെ എങ്ങനെയാണു നഷ്ടപ്പെട്ടതെന്നും ഹോസ്പിറ്റലിലെ ഫ്രീസറില്‍ കടുത്ത ലായനിയില്‍ മുങ്ങിത്തണുത്തുറഞ്ഞു പണക്കാരായ ഏതെങ്കിലും സ്വീകര്‍ത്താവിനെയും കാത്തു മരവിച്ചുകിടക്കുന്നുണ്ടാവുമെന്ന മുംമ്‌നാ ബഷീറിന്റെ സംശയവും പിന്നീട് കഥയിലൂടെ അനാവൃതമാകുന്ന ഞെട്ടിപ്പിക്കുന്ന ഭീകരസത്യങ്ങളും മൊത്തം ലോകം നേരിടുന്ന അവയവ മാഫിയയെ അടിവരയിട്ടുറപ്പിക്കാന്‍ പോന്നതാണ്.
സലീം അയ്യനത്ത് പ്രവാസത്തിലിരുന്നുകൊണ്ട് കഥ എഴുതുമ്പോഴും അതില്‍ അടയാളപ്പെടുന്ന പ്രവാസം വെറും ഗൃഹാതുരതയുടെ നോവും നൊമ്പരങ്ങളുമായി മാറുന്നില്ല. പ്രവാസം സമ്മാനിച്ച ജീവിതാനുഭവങ്ങളില്‍നിന്നു വാറ്റിയെടുത്തു വീര്യമുള്ള കഥകളുടെ ലഹരിയില്‍ വായനക്കാരെ ഭ്രമിക്കുന്ന ശൈലിയാണ് സലീമിന്റേത്. മനഷ്യവിചാരത്തിന്റെയും വികാരത്തിന്റെയും നാനാതലങ്ങളിലേക്കും പടര്‍ന്നുകയറി വാചാലമാവുന്ന 'എച്ച്.ടു.ഒ' എന്ന കഥാസമാഹാരത്തിലൂടെ പുതിയ കാലത്തോടു സംവദിക്കുകയും ഒപ്പം കലഹിക്കുകയും ചെയ്യുന്ന ഈ കഥാകാരനെ തേടി മലയാള സാഹിത്യത്തില്‍ പുതിയ ഇടങ്ങള്‍ കാത്തിരിക്കുന്നു എന്നു വേണം പറയാന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  6 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  14 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  27 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago