ഭാഷയുടേത് നീതിയുടെ ശബ്ദമെന്ന് ബിഷപ്പ് തോമസ് കെ. ഉമ്മന്‍
കോട്ടയം : ഭാഷയ്ക്ക് നീതിയുടെ ശബ്ദമാണുള്ളതെന്നു സി.എസ്.ഐ.ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍. മിഷനറി ആഗമന ദ്വിശതാബ്ദി ആഘോങ്ങളുടെ ഭാഗമായി നടന്ന ജ്ഞാനിക്ഷേപ സാഹിത്യസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
എപ്പോഴാണോ ഭാഷയ്ക്ക് ജഡം ധരിക്കുവാന്‍ കഴിയുന്നത് അപ്പോഴാണ് അത് സ്പര്‍ശകവും പൂര്‍ണ്ണവുമാകുന്നത്. ജീവനുള്ള ഭാഷയില്‍ നിന്നുമാത്രമേ ഭാഷയ്ക്ക് പ്രതിഫലനം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വാക്ക്, ശബ്ദം ഒന്നുമില്ലാതിരുന്ന കാലത്തും ഭാഷയ്ക്ക് ജീവനുണ്ടായിരുന്നു എന്നും വചനം ആണ് ജഡമായിതീര്‍ന്നതെന്നും ബിഷപ്പ്.
മലയാളത്തിലെ ആദ്യത്തെ അച്ചടിമാസികയും പത്രവുമായ ജ്ഞാനിക്ഷേപം 'ഭാഷയും നൈതികതയും' എന്ന വിഷയത്തിലാണ് സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചത്. ജ്ഞാനിക്ഷേപം ചീഫ് എഡിറ്റര്‍ റവ. വിജു വര്‍ക്കി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യ വിഷയാവതരണം നടത്തി. ചരിത്രവും സംസ്‌കാരവും സംഗമിക്കുന്നിടത്തെ ഭാഷയുണ്ടാകുയെന്നും, ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ആത്മീയ ആഹാരമായ ഭാഷ അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളഭാഷാ വികസനത്തില്‍ മിഷനറിമാരുടെ ഇടപെടല്‍ എന്ന വിഷയത്തില്‍ ഡോ. വി. സി. മാത്യുവും, സാമൂഹിക പരിവര്‍ത്തനത്തിനുതകിയ ഭാഷാവികസനം എന്ന വിഷയത്തില്‍ സി.കെ പ്രദീപ് കുമാറും, ഭാഷയിലെ നീതി ബോധം എന്ന വിഷയത്തില്‍ റവ. സുനില്‍ രാജ് ഫിലിപ്പും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
മഹായിടവക വൈദിക സെക്രട്ടറി റവ. ഡോ. ഉമ്മന്‍ ജോര്‍ജ്, രജിസ്ട്രാര്‍ ഡോ. സൈമണ്‍ ജോണ്‍, സി.എം.എസ് പ്രസ് മാനേജര്‍ റവ. മാത്യു പി. ജോര്‍ജ്, ഡോ. അശോക് അലക്‌സ് ഫിലിപ്പ്, ഷിബു ജോയി, ഡോ. സാലി ജേക്കബ്, പ്രൊഫ. ജെ.ഇ കുന്നത്ത്, റേച്ചല്‍ നിസി നൈാന്‍, റെജി ഇലന്തൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."