ശിവശങ്കറിനൊപ്പമിരുത്തി ചോദ്യംചെയ്യാന്‍ സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി
കൊച്ചി: സ്വര്ണക്കടത്തിനോടനുബന്ധിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അഞ്ചാംപ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കേസിലെ രണ്ടാംപ്രതിയായ സ്വപ്ന സുരേഷിനൊപ്പം ചോദ്യംചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. അട്ടക്കുളങ്ങര വനിതാജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇ.ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി. അപേക്ഷ കോടതി നാളെ പരിഗണിക്കും. കേസിലെ മറ്റ് പ്രതികളായ സരിത്, സന്ദീപ് നായര്‍ എന്നിവരെയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."