റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരം: ഡയറക്ടര്‍
കാസര്‍കോട്: ജില്ലയില്‍ 10 വില്ലേജുകളില്‍ നടന്നുവരുന്ന റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് സംസ്ഥാന സര്‍വേ വകുപ്പ് ഡയരക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റീസര്‍വെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സര്‍വെപ്രവര്‍ത്തനങ്ങളില്‍ തടസമൊന്നുമില്ല. ഉദുമ, പളളിക്കര, പളളിക്കര-2, കീക്കാന്‍, ചിത്താരി, അജാനൂര്‍, ഹൊസ്ദുര്‍ഗ്, പിലിക്കോട്, ചെറുവത്തൂര്‍, മാണിയാട്ട് എന്നി വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാല് മാസത്തിനകം റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
തെറ്റുകൂടാതെ സര്‍വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. പോരായ്മകളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കും. റീസര്‍വെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഹെല്‍പ്പര്‍മാര്‍ക്ക് വേതനം വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജീവനക്കാര്‍ക്കുള്ള കുടിവെളളപ്രശ്‌നം പരിഹരിക്കാനും, സര്‍വെ കല്ലുകള്‍ ലഭ്യമാക്കുന്നതിനുമുളള നടപടികള്‍ സ്വീകരിച്ചു.
കുറ്റമറ്റ രീതിയില്‍ റീസര്‍വെ റിപ്പോര്‍ട്ട് തയാറാക്കണമെന്നും ഡയരക്ടര്‍ നിര്‍ദേശം നല്‍കി. എ.ഡി.എം കെ. അംബുജാക്ഷന്‍, റീസര്‍വെ സ്‌പെഷ്യല്‍ ഓഫിസര്‍ മധുലിമായ, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ എ. പ്രദീപ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."