സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ ഏഴുമുതല്‍
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ ഏഴുമുതല്‍ 13വരെ നടക്കും. രാവിലെ 9.30മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതലുമായിരിക്കും പരീക്ഷാ സമയം. രണ്ടാം വര്‍ഷ തിയറി പേപ്പറുകള്‍ക്ക് മാത്രമേ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടായിരിക്കൂ.
സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി 22 ആണ്. മാര്‍ച്ചില്‍ പരീക്ഷ എഴുതിയ സെന്ററുകളില്‍ തന്നെയാണ് അപേക്ഷ നല്‍കേണ്ടത്. സേ പരീക്ഷ പേപ്പര്‍ ഒന്നിന് 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്.
ഇതിനു പുറമേ സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം. രണ്ടാം വര്‍ഷ തിയറി പേപ്പറുകള്ക്ക്മാത്രമേ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ. അതിനാല്‍ വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ തിയറി പരീക്ഷ മാത്രം എഴുതിയാല്‍ മതി. അവര്‍ക്ക് നേരത്തേ ലഭിച്ച നിരന്തര മൂല്യനിര്‍ണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും ഒന്നാം വര്‍ഷ തിയറി പരീക്ഷയുടെ സ്കോറും വീണ്ടും പരിഗണിക്കും.
നേരത്തെ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാവാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ ഹാജരാകണം. പ്രായോഗിക പരീക്ഷ 30, 31 തിയതികളില്‍ ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തില്‍ വച്ച് നടത്തും. പ്രായോഗിക പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 25 രൂപ അധിക ഫീസായി നല്‍കണം. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും സ്കൂളുകളിലും ഡിപ്പാര്‍ട്ട്മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്.
പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന സ്കൂളുകളില്‍നിന്നു തന്നെ വിദ്യാര്‍ഥികള്‍ അഡ്മിഷന് ടിക്കറ്റ് കൈപ്പറ്റണം. അപേക്ഷകള്‍ ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."