HOME
DETAILS
MAL
ത്രിപുരയില്‍ 90കാരിയെ ബലാത്സംഗം ചെയ്തു
backup
November 01 2020 | 08:11 AM
അഗര്‍ത്തല: ത്രിപുരയില്‍ 90കാരിയെ കൂട്ടബലാത്സംഗം ചെയ്തു. വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. കഞ്ചന്‍പുര്‍ സബ്ഡിവിഷനില്‍ ബാര്ഹല്ദി ഗ്രാമത്തില്‍ ഒക്ടോബര്‍ 24നാണ് സംഭവം.
വിവരമറിഞ്ഞ ബന്ധുക്കളാണ് പിന്നീട് ഒക്ടോബര്‍ 29ന് പൊലിസില്‍ പരാതി നല്‍കിയത്.
ഗ്രാമത്തിലെ വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു വൃദ്ധ. വൃദ്ധയെ അടുത്തറിയാവുന്നവര്‍ തന്നെയാണ് ബലാത്സംഗം ചെയ്തിരിക്കുന്നതെന്നും ഇതിലൊരാള്‍ വൃദ്ധയെ മുത്തശ്ശിയെന്നാണ് വിളിക്കുന്നതെന്നും പൊലിസ് പറഞ്ഞു.
പൊലിസ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."