ലൈസന്‍സില്ലാത്ത മദ്യഷാപ്പ് പൂട്ടിക്കാത്തത് ഇരട്ടത്താപ്പ്
കണ്ണൂര്‍: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിനെചൊല്ലി കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം.
പയ്യാമ്പലം കുഴിക്കുന്നില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റ് പൂട്ടുന്നതിന് നിര്‍ദേശം നല്‍കിയിട്ടും പ്രവര്‍ത്തിക്കുന്നത് മേയറുടെ അനുവാദത്തോടെയെന്ന് പ്രതിപക്ഷം ആരോപിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. എന്നാല്‍ ഔട്ട്ലെറ്റ് പൂട്ടാനാണ് സ്ഥലത്തെത്തി താന്‍ ആവശ്യപ്പെട്ടതെന്ന് മേയര്‍ വ്യക്തമാക്കി. ഔട്ട്ലെറ്റിന് അനുമതിയില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറും യോഗത്തില്‍ അറിയിച്ചു.
വാര്‍ഷിക പദ്ധതിയുടെ കരട് ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന കൗണ്‍സിലിലാണ് പയ്യാമ്പലം വാര്‍ഡ് കൗണ്‍സിലര്‍ ഒ. രാധ വിഷയം ഉന്നയിച്ചത്.
മദ്യഷാപ്പ് വിഷയത്തില്‍ മേയര്‍ ഒരേസമയം വേട്ടക്കാരനോടൊപ്പവും ഇരയോടൊപ്പവുമാണ് നില്‍ക്കുകയാണെന്ന് ടി.ഒ മോഹനനന്‍ പറഞ്ഞു.
മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് നിയമപരമാണെങ്കില്‍ മാത്രം അനുമതി നല്‍കും. അനുമതിക്കായി അപേക്ഷ കിട്ടിയിട്ട് ഒരുമാസമായിട്ടും ഉദ്യോഗസ്ഥര്‍ പരിശോധിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് പറഞ്ഞു.
യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, കൗണ്‍സിലര്‍മാരായ കെ. ബാലകൃഷ്ണന്, എം. ഷഫീഖ്, വെള്ളോറ രാജന്, കെ.പി
സീന, എം.പി മുഹമ്മദലി, പി. ഇന്ദിര, സിനത്ത്, രവീന്ദ്രന്, എം.പി ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."