കോഴ നല്‍കാത്തതുകൊണ്ടു പഠിക്കാന്‍ പറ്റാത്ത സാഹര്യമുണ്ടാകരുത്: വി.സി
കണ്ണൂര്‍: കോഴ നല്‍കാന്‍ കഴിയാത്തതുകൊണ്ട് ആര്‍ക്കും പഠിക്കാന്‍ പറ്റാത്ത സാഹര്യമുണ്ടാകരുതെന്നു കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതലയുള്ള ഡോ. ബാബു സെബാസ്റ്റിയന്‍. സര്‍വകലാശാലക്കു കീഴിലെ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയും സാമൂഹ്യനീതിയും ഉറപ്പുവരുത്തേണ്ടതു സര്‍വകലാശാലകളുടെയും കോളജുകളുടെയും ഉത്തരവാദിത്വമാണെന്നും വി.സി പ്രിന്‍സിപ്പല്‍മാരെ അറിയിച്ചു.
പ്ലസ് ടു ഫലത്തിനു ശേഷം കോളജുകളില്‍ പ്രവേശന പ്രക്രിയ ആരംഭിക്കാനിരിക്കുകയാണ്. പല കോളജുകളും പ്രവേശനത്തിനു ഭീമമായ തുക കോഴ വാങ്ങുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിണ്ട്. ഇക്കാര്യത്തില്‍ ഈവര്‍ഷം മുതല്‍ വിജിലന്‍സിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകും. സിന്‍ഡിക്കേറ്റിന്റെ ഒരു ഉപസമിതിയും പ്രവേശന നടപടികള്‍ നിരീക്ഷിക്കും. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി പീഡനം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വി.സി പ്രിന്‍സിപ്പല്‍മാരെ അറിയിച്ചു.
2017-18 വര്‍ഷത്തെ ഇന്റേണല്‍ മാര്‍ക്ക് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിയാന്‍ സൗകര്യമൊരുക്കുകയും ചെയ്യണമെന്ന നിര്‍ദേശം പാലിക്കണം. ചോദ്യക്കടലാസ് ഓണ്‍ലൈന്‍ വഴിയാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതു വിജയപ്രദമായല്‍ ഉത്തരകടലാസുകളുടെ പരിശോധനയും ഓണ്‍ലൈനിലേക്കു മാറ്റാന്‍ സാധിക്കും. ഇ-ഗവേണന്‍സിലേക്ക് മാറാനും സര്‍വകലാശാല ഒരുക്കം നടത്തുകയാണെന്നും വി.സി വ്യക്തമാക്കി. പി.വി.സി ഡോ. ടി. അശോകന്‍ അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. ബാബു ആന്റോ, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, ഫിനാന്‍സ് ഓഫിസര്‍ ഷാജി ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."