പാര്‍ട്ടി അന്വേഷിക്കുന്നതിലും നല്ലത് കേന്ദ്ര ഏജന്‍സി: മന്ത്രി ബാലന്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെതിരേ ഉയര്‍ന്ന ആരോപണം പാര്‍ട്ടി ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി എ.കെ ബാലന്‍. ഇതിനാലാണ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഒരുവിധ ഇടപെടലും ഉണ്ടാകാത്തത്. പാര്‍ട്ടി അന്വേഷിക്കുന്നതിലും നല്ലതല്ലേ, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ബിനീഷിന് എതിരേയുള്ള അന്വേഷണം നടക്കട്ടേയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. മൊഴികള്‍ ചോരുന്നത് സുപ്രിംകോടതി വിധിക്ക് എതിരാണ്. അതിനാല്‍ കുറ്റപത്രം വരുമ്പോള്‍ പ്രതികരിക്കാം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ട്.
അന്വേഷണ ഏജന്‍സികള്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമ്പോള്‍ അതുസംബന്ധിച്ച് പ്രതികരിക്കാമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."