മോദിയോട് ചോദ്യം നിര്‍ത്താതെ തേജസ്വി യാദവ്
പാറ്റ്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍കൂടി അവശേഷിക്കവേ, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി ആര്.ജെ.ഡി നേതാവും പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. ദിവസങ്ങളായി ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. ഇതിനിടയിലാണ് അദ്ദേഹത്തോട് ദിവസേനയെന്നോണം ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ സഖ്യം രംഗത്തെത്തുന്നത്.
ഇന്നലെ പ്രധാനമന്ത്രി വിവിധ റാലികളില്‍ പങ്കെടുത്തിരുന്നു. ഇതിനു മുന്നോടിയായി രാവിലെയായിരുന്നു തേജസ്വി യാദവ് 11 ചോദ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. തൊഴിലില്ലായ്മ, പട്ടിണി, കുടിയേറ്റം, ബിഹാറിന് നല്കുമെന്നു പറഞ്ഞിരുന്ന പ്രത്യേക പാക്കേജ് തുടങ്ങിയ കാര്യങ്ങളാണ് തേജസ്വി യാദവും രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും നിരന്തരം ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാക്കളുടെ കുടുംബകാര്യങ്ങളാണ് പ്രധാനമന്ത്രി പറയുന്നതെന്നും, വാചകമടി നിര്‍ത്തി കാര്യം പറയണമെന്നും കഴിഞ്ഞ ദിവസം തേജസ്വി യാദവ് പറഞ്ഞിരുന്നു.
എന്റെയും തേജസ്വിയുടെയും കുടുംബത്തെക്കുറിച്ചും പാകിസ്താനെക്കുറിച്ചും മോദി നിങ്ങളോട് പറയും, അദ്ദേഹം പട്ടിണിയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും പറയുമെന്നു നിങ്ങള്‍ വിചാരിക്കരുതെന്നു നേരത്തെ രാഹുല്‍ ഗാന്ധിയും പരിഹസിച്ചിരുന്നു. ഇന്നലെയും രാഹുല്‍ഗാന്ധി, തേജസ്വി യാദവ്, അഖിലേഷ് യാദവ് തുടങ്ങിയവരെ വ്യക്തിപരമായി ആക്രമിച്ചായിരുന്നു മോദിയുടെ പ്രചാരണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."