എഡ്വേഡ് ഫിലിപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയാകും
പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രിയായി എഡ്വേഡ് ഫിലിപ്പെയെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നാമനിര്‍ദേശം ചെയ്തു. 46 കാരനായ ഫിലിപ്പെ മധ്യ വലതുപക്ഷ രാഷ്ട്രീയക്കാരനും അഭിഭാഷകനുമാണ്.
പുതിയ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഔദ്യോഗികമായി ഓഫിസിലെത്തി ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രഖ്യാപനമായിരുന്നു പ്രധാനമന്ത്രിയുടെ നാമനിര്‍ദേശം. ഞായറാഴ്ച ചുമതലയേറ്റ മാക്രോണ്‍ ഇന്നലെയാണ് ഓഫിസിലെത്തിയത്.
യൂനിയന്‍ ഫോര്‍ പോപ്പുലര്‍ മൂവ്‌മെന്റിന്റെ അംഗമായ ഫിലിപ്പെ പിന്നീട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. നാഷനല്‍ അസംബ്ലിയിലും അംഗമായിരുന്നു. വടക്കന്‍ തുറമുഖമായ ലെ ഹാവ്‌റെയിലെ മുന്‍ മേയറും 2012 വരെ മേഖലയിലെ എം.പിയുമായിരുന്നു നിയുക്ത പ്രധാനമന്ത്രി ഫിലിപ്പെ.
പുതിയ മിതവാദപക്ഷക്കാരെ കൂടി സര്‍ക്കാരിലേക്ക് ഉള്‍പ്പെടുത്തി നേതൃനിര ശക്തമാക്കാനാണ് മാക്രോണിന്റെ നീക്കം. പുതിയ പാര്‍ട്ടിക്കാരനായ മാക്രോണ്‍ യുവാക്കളും റിപ്പബ്ലിക്കരുമായ പരിഷ്‌കരണ വാദികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ലാ റിപ്പബ്ലിക് എന്‍ മാര്‍ഷെ എന്ന മാക്രോണിന്റെ പാര്‍ട്ടി ഇതാദ്യമായി ജൂണില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കയാണ്.
പ്രധാനമന്ത്രിയുടെ നിയമം പാര്‍ലമെന്റില്‍ വോട്ടിനിട്ട് പാസാക്കേണ്ടതുണ്ട്. നെപ്പോളിയനു ശേഷം ഫ്രഞ്ച് പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മാക്രോണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."