ക്രൈംബ്രാഞ്ച് രഹസ്യമൊഴിയെടുക്കും
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുന്നു. ദൃക്സാക്ഷികളുടേതടക്കം രഹസ്യ മൊഴി രേഖപ്പെടുത്താനാണ് ആലോചിക്കുന്നത്. സാക്ഷി മൊഴികളിലെ വൈരുധ്യം കണക്കിലെടുത്താണ് രഹസ്യ മൊഴിയെടുക്കാനുള്ള സാധ്യതകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആണോ അര്ജുന് ആണോ എന്നതിനടക്കം സാക്ഷി മൊഴികളില്‍ വൈരുധ്യമുണ്ട്. വാഹനം ഓടിച്ചിരുന്നത് താന്‍ ആണെന്ന് അര്ജുന് ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് മാറ്റി പറഞ്ഞിരുന്നു. വാഹനം ഓടിച്ചിരുന്നത് അര്ജുന് ആണെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടായതിനെ തുടര്‍ന്നാണ് സാക്ഷികളുടെ രഹസ്യ മൊഴിയെടുക്കന്നതിനുള്ള സാധ്യതകള്‍ അന്വേഷണ സംഘം തേടുന്നത്.
അര്‍ജുന്റെയും, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ദൃക്സാക്ഷികളുടെയും രഹസ്യ മൊഴിയാകും ക്രൈംബ്രാഞ്ച് എടുക്കുക. അതേസമയം പ്രകാശ് തമ്പി ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."