HOME
DETAILS

ഏഷ്യാ കപ്പ്: പാകിസ്താന് ജയം

  
backup
September 16 2018 | 19:09 PM

%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%9c

 

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ഹോങ്കോങിനെ പരാജയപ്പെടുത്തി പാകിസ്താന്‍ വിലപ്പെട്ട രണ്ട് പോയിന്റ് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹോങ്കോങിനെ 37.1 ഓവറില്‍ 116 റണ്‍സിന് ഓള്‍ഔട്ടാക്കിയ പാകിസ്താന്‍ 23.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ഇമാമുല്‍ ഹഖിന്റെ ബാറ്റിങ്ങാണ് പാകിസ്താനെ അനായാസ ജയത്തിലെത്തിച്ചത്. 69 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറുമടക്കമാണ് ഇമാമുല്‍ ഹഖ് 50 റണ്‍സെടുത്തത്. ബാബര്‍ അസമും (33), ഫഖര്‍ സമാനും (24) ഇമാമുല്‍ ഹഖിന് മികച്ച പിന്തുണ നല്‍കി.
33 റണ്‍സെടുത്ത ബാബര്‍ അസം ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. 45 ഇന്നിങ്‌സുകളില്‍ നിന്നാണ് ബാബര്‍ 2000 റണ്‍സെടുത്തത്. 40 ഇന്നിങ്‌സുകളില്‍ നിന്ന് 2000 റണ്‍സെടുത്ത ഹാഷിം അംലയാണ് ഒന്നാംസ്ഥാനത്ത്.
ടോസ് നഷ്ടപ്പെട്ട് ബൗളിങിനിറങ്ങിയ പാകിസ്താന്‍ ഹോങ്കോങിനെ 37.1 ഓവറില്‍ 116 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു. സ്‌കോര്‍ 17 ല്‍ നില്‍ക്കെയാണ് ഹോങ്കോങിന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. 13 റണ്‍സെടുത്ത ഓപ്പണര്‍ നിസാഖത്ത് ഖാനെ ഷദാബ് ഖാന്‍ റണ്‍ഔട്ടാക്കുകയായിരുന്നു. പിന്നീട് തുടരെ തുടരെ വിക്കറ്റ് നഷ്ടപ്പെട്ട ഹോങ്കോങിനെ കിന്‍ജിത് ഷാ - ഐസാസ് ഖാന്‍ സഖ്യമാണ് സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്. കിന്‍ജിത് (26) റണ്‍സും ഐസസ് ഖാന്‍ (27) റണ്‍സുമെടുത്ത് പുറത്തായി.
ക്യാപ്റ്റന്‍ അന്‍ഷുമന്‍ റാത്ത് (19)ആണ് ഹോങ്കോങ് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. പാകിസ്താന് വേണ്ടി ഉസ്മാന്‍ ഖാന്‍ 7.3 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഹസന്‍ അലിയും ഷദാബ് ഖാനും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. ശേഷിക്കുന്ന ഒരു വിക്കറ്റ് ഫഹീം അശ്‌റഫും നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago