ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടിത്തം
കൊച്ചി: കൊച്ചി നഗരത്തിലെ ഒബ്‌റോണ്‍ മാളില്‍ വന്‍തീപിടിത്തം. കെട്ടിടത്തിലെ നാലാം നിലയില്‍ രാവിലെ 11.15ഓടെയാണു തീപിടിത്തമുണ്ടായത്. ഫുഡ്‌കോര്‍ട്ടിലാണ് ആദ്യം തീ കണ്ടത്. അടുക്കളയില്‍ നിന്നും തീ പടര്‍ന്നതാകാമെന്നാണു സൂചന. മാള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന സമയമായിരുന്നതിനാല്‍ ആധികമാളുകള്‍ ഇവിടെയുണ്ടായിരുന്നില്ല. എന്നാല്‍ തീയറ്ററുകളെല്ലാം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരെയെല്ലാം ഒഴിപ്പിച്ചു.
നാലാം നിലയില്‍ കാര്യമായ നാശനഷ്ടമുണ്ടായതായാണു റിപ്പോര്‍ട്ട്. ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. കറുത്ത നിറത്തോടെ കട്ടിയുള്ള പുകയാണു മാളില്‍ നിന്നുയരുന്നത്. ഇതു ശ്വസിച്ചവര്‍ക്കു ശ്വാസതടസമുണ്ടായ. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സുരക്ഷജീവനക്കാര്‍ വയര്‍ലെസ് വഴി സന്ദേശം കൈമാറുകയും നിമിഷനേരങ്ങള്‍ക്കുള്ളില്‍ അകത്തുണ്ടായിരുന്ന മുഴുവന്‍ പേരേയും പുറത്തിറക്കുകയും ചെയ്തു.
ഇവരെയും ഉടന്‍തന്നെ ഒഴിപ്പിച്ചു. മണിക്കൂറുകള്‍ക്കകം തീ നിയന്ത്രണവിധേയമായതായി. ഫയര്‍ഫോഴ്‌സിനും പൊലീസിനുമൊപ്പം ഒബ്‌റോണ്‍ മാളിലെ സുരക്ഷാജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഉച്ച സമയമായതിനാല്‍ മാളില്‍ ഷോപ്പിങ്ങിന് എത്തിയവര്‍ കുറവായിരുന്നു. ജീവനക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് ആളപായമുണ്ടാകാതെ കാത്തത്. എന്നാല്‍ മാളില്‍ പുക നിറഞ്ഞതിനെത്തുടര്‍ന്നു പ്രവര്‍ത്തനമുണ്ടായില്ല.
ഇന്നു പ്രവര്‍ത്തനം ആരംഭിച്ചേക്കും. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
y
റിനേഷന്‍, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന നടപടികള്‍, ഇതരസംസ്ഥാത തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശോധന ക്യാമ്പുകള്‍, റസിഡന്റ്‌സ് അസ്സോസിയേഷനുകളുമായി സഹകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍, വാര്‍ഡുതല ആരോഗ്യ - ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡുതലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍ എന്നിവയും തീരുമാനിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുലേഖ ഗോപാലകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.പി ബാബു, ഉഷ ദിവാകരന്‍, ഓമന സുബ്രഹ്മണ്യന്‍, പി.മനോഹരന്‍, മേഴ്‌സി ജോണ്‍സണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നളിനകുമാരി, പി.റ്റി.എ പ്രസിഡന്റ് ഷംസുദ്ദീന്‍, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.സി.സുമ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എം രാജേഷ്, ആരോഗ്യ ശുചിത്വ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."