HOME
DETAILS

പന്നിയാര്‍ പെന്‍സ്റ്റോക്ക് ദുരന്തത്തിന് ഇന്ന് 10 ആണ്ട്

  
backup
September 17 2018 | 03:09 AM

%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%95

തൊടുപുഴ: എട്ടു മനുഷ്യ ജീവനുകള്‍ പൊലിഞ്ഞതുള്‍പ്പടെ 200 കോടിയോളം രൂപാ നഷ്ടമുണ്ടാക്കി കേരളത്തെ ഞെട്ടിച്ച പന്നിയാര്‍ പെന്‍സ്റ്റോക്ക് ദുരന്തത്തിന് ഇന്ന് പത്താണ്ട്.
2007 സെപ്റ്റംബര്‍ 17നാണ് പൊന്മുടി ഡാമില്‍നിന്നും പന്നിയാര്‍ പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പൈന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിത്തെറിച്ച് പവര്‍ഹൗസടക്കം നശിച്ചത്. പെന്‍സ്റ്റേക്ക് പൈപ്പില്‍ ചോര്‍ച്ചയുണ്ടായപ്പോള്‍ ഡാമിലെ ഇന്‍ടേക്ക് ഷട്ടര്‍ അടച്ച് അപകടം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി. തുടര്‍ന്ന് പവര്‍ഹൗസിന് സമീപത്തെ ബട്ടര്‍ഫ്‌ളൈ വാല്‍വ് അടച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെ പൈപ്പിലെ മര്‍ദ്ദം പെട്ടെന്നുയരുകയും പൈപ്പ് തകര്‍ന്ന് വെള്ളം കുത്തിയൊഴുകുകയുമായിരുന്നു.
അപകടത്തിന്റെ ശക്തികുറയ്ക്കാനുള്ള പരിശ്രമത്തിലാണ് എട്ട് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മരിച്ചത്. അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ എല്‍ ജോസ്, ഓവര്‍സിയര്‍ ഷിബു, ജീവനക്കാരായ ജോമിറ്റ് ജോ, പി വി റെജി, ജോബി ആന്റണി, ജിയോ സേവ്യര്‍, ജയ്‌സന്‍, ഡ്രൈവര്‍ സണ്ണി എന്നിവരാണ് മരിച്ചത്. ഇടുക്കി നാരകക്കാനം കൂട്ടുങ്കല്‍ ജെയ്‌സന്റെ മ്യതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല.പവര്‍ഹൗസിനുമൊപ്പം വെള്ളത്തിന്റെ കുത്തൊഴുക്കില്‍ 14 കുടുംബങ്ങളുടെ വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ടിരുന്നു. മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് ബോര്‍ഡ് അഞ്ചരലക്ഷം രൂപ വീതം നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് യോഗ്യതയനുസരിച്ച് ജോലിയും നല്‍കി. വീടും കൃഷിഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി 36ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുകയും ദുരന്തത്തില്‍ തകര്‍ന്ന വെള്ളത്തൂവല്‍-കൊന്നത്തടി റോഡും പാലവും 38 ലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മിക്കുകയും ചെയ്തു. 16.2 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പന്നിയാര്‍ പവര്‍ഹൗസില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഏകദേശം 150 കോടിയുടെ ഉത്പ്പാദന നഷ്ടം ഇക്കാലയളവില്‍ ഉണ്ടായെന്നാണ് കണക്ക്. സംസ്ഥാനത്തിന്റെ പീക്ക് ലോഡ് ആവശ്യം നിര്‍വഹിച്ചിരുന്നത് പന്നിയാര്‍ നലയമായിരുന്നു. അതിനാല്‍ രണ്ടുവര്‍ഷത്തോളം വൈദ്യുതി ബോര്‍ഡിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവന്നു. ചണ്ടിഗഡിലെ പി ആന്റ് ആര്‍ ഇന്‍ഫ്രാ പ്രോജക്ട്‌സ്, ഫരീദാബാദിലെ വി.എ ടെക് എസര്‍ വൈസ് ഫേളാവല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് പുനര്‍നിര്‍മാണം നടത്തിയത്. 1963 ലാണ് മുതിരപ്പുഴയാര്‍ സ്‌കീമിന്റെ ഭാഗമായ പന്നിയാര്‍ പദ്ധതി കമ്മിഷന്‍ ചെയ്തത്. കഴിഞ്ഞ മാസമുണ്ടായ പ്രളയത്തില്‍ തകര്‍ന്ന പന്നിയാര്‍ വൈദ്യുതി നിലയത്തില്‍ ഇതുവരെ ഉത്പ്പാദനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  a few seconds ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  17 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago