പാഠ്യപദ്ധതി പരിഷ്‌കരിക്കണം: എന്‍. പ്രഭാകരന്‍
പാലാത്തടം: ആര്‍ജന സിദ്ധി കുറയുകയും പ്രകടന സിദ്ധി കൂടുകയും ചെയ്തവരാണ് ഇന്നത്തെ വിദ്യാര്‍ഥികളെന്നും അവരുടെ ശേഷിയുമായി പൊരുത്തപ്പെടാത്ത അപ്രായോഗികമായ പാഠ്യപദ്ധതി പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്നും കഥാകൃത്ത് എന്‍. പ്രഭാകരന്‍.
കണ്ണൂര്‍ സര്‍വകലാശാല മാനവവിഭവശേഷി കേന്ദ്രം നീലേശ്വരം കാംപസില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാം ജീവിക്കുന്ന കാലം സിദ്ധാന്തങ്ങളിലുള്ള അവിശ്വാസം രേഖപ്പെടുത്തപ്പെട്ട കാലമാണെന്നും ഒന്നും സ്ഥിരമല്ലാത്ത അവസ്ഥയിലെത്തപ്പെട്ടതിനാല്‍ ഇത് ദ്രവാവസ്ഥയുടെ കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയരക്ടര്‍ എം.വി പത്മനാഭന്‍ അധ്യക്ഷനായി. കേരളത്തിലെ സര്‍വകലാശാല-കോളജ് അധ്യാപകരുടെ പ്രബന്ധങ്ങളുടെ സമാഹാരമായ 'എഴുത്തടയാളങ്ങള്‍' ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോ. ജോസഫ് സ്‌കറിയ, ഡോ. വി. കുമാരന്‍, നിഷി ജോര്‍ജ്, ഡോ. എ.എം ശ്രീധരന്‍, ഡോ. അനുസ്മിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."