HOME
DETAILS
MAL
കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി ബാലനെ തള്ളി കാനം
backup
June 13 2019 | 13:06 PM
തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ ബാലനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അവാര്‍ഡില്‍ ഒരു മന്ത്രിക്കോ സര്‍ക്കാരിനോ ഇടപെടാന്‍ അധികാരമില്ല. ലളിതകലാ അക്കാദമി സ്വതന്ത്രാധികാരമുളള ബോഡിയാണ്. ചെയര്‍മാന്‍ ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാകാം. എന്നാല്‍ ചെയര്‍മാനെ നിയമിച്ചത് കാബിനറ്റാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നും അതില്‍ കടന്നു കയറ്റം പാടില്ല എന്നുമുള്ള നിലപാടാണ് ഇടതു പക്ഷത്തിനുള്ളത്. നാളെ സിനിമാ അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം മന്ത്രി മാറ്റിപ്പറയുമോ എന്നും കാനം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."