ഇനിയെങ്കിലും പരിഗണിക്കുമോ, കുറ്റ്യാടി ചുരത്തെ..?
കുറ്റ്യാടി: വയനാട്ടിലേക്കുള്ള അന്തര്‍സംസ്ഥാന പാതയായ കുറ്റ്യാടി-പക്രന്തളം ചുരം റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും അതീവ ഗുരുതരാവസ്ഥയിലായ റോഡില്‍ അടിയന്തര നവീകരണം നടത്തണമെന്ന മന്ത്രിമാരുടെയും കലക്ടറുടെയും നിര്‍ദേശമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കാറ്റില്‍പറത്തുന്നത്.
കഴിഞ്ഞമാസമുണ്ടായ അതിശക്തമായ മഴയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി ഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു. തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് ചുരത്തിലെ തടസങ്ങള്‍ നീക്കം ചെയ്ത് ഗതാതഗം പുനഃസ്ഥാപിച്ചത്.
പത്താം വളവിലെ റോഡാണ് അന്നത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായത്. ഇവിടെ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ സംഭവം നടന്ന് നാളിതുവരെയായിട്ടും ഇവിടെ ഒരു അപകട സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡോ സിഗ്‌നലോ ഒരുക്കാന്‍ പി.ഡബ്ല്യു.ഡിയോ ചുരത്തിന്റെ ചുമതലയുള്ള കെ.എസ്.ടി.പിയോ തയാറായിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു നടപടിക്കും പി.ഡബ്ലു.ഡി ചുരം ഡിവിഷന്‍ തയാറാകുന്നില്ലെന്ന് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ ജോര്‍ജ് പറഞ്ഞു.
അതേസമയം ദിശാസൂചികാ ബോര്‍ഡുകള്‍ പോലുമില്ലാത്ത ഇവിടെ ചരക്ക് ലേറികള്‍ അപകടത്തില്‍പെടുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ ദിവസങ്ങളിലായി മൂന്നോളം ചരക്ക് ലോറികളാണ് അപകടത്തില്‍പ്പെട്ടത്.
ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് അടിയന്തര നവീകരണത്തിന് ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് അഴുക്ക് ചാല്‍ ശുചീകരിക്കുന്ന പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതിനിടെ അഴുക്ക് ചാലിലെ ചെളി റോഡില്‍ കോരിയിടുകയും റോഡില്‍ നിന്ന് അവവീണ്ടും മഴയില്‍ അഴുക്ക് ചാലിലേക്ക് തന്നെ ഒലിച്ചിറങ്ങുകയും ചെയ്തതിനാല്‍ ആ പ്രവൃത്തിയും ഫലമില്ലാതെയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."