താപവൈദ്യുത നിലയത്തിലേക്കുള്ള അസംസ്‌കൃത സാധനങ്ങളുടെ നികുതി ഒഴിവാക്കണമെന്ന്
ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയത്തിലേയ്ക്കു കൊണ്ടുവരുന്ന അസംസ്‌കൃത സാധനങ്ങളിന്മേലുള്ള കേന്ദ്ര-സംസ്ഥാന നികുതികള്‍ ഒഴിവാക്കണമെന്നും ദൂരപരിധിയ്ക്ക് അനുസൃതമായി ട്രാന്‍സ്‌പോര്‍ട്ടിങ് കൂലിയില്‍ ഇളവ് നല്‍കണമെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
കേരള ഇലക്ട്രിസിറ്റി എപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വൈദ്യുതിയും പരിസ്ഥിതിയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുരക്ഷയുടെ കാര്യത്തില്‍ നമ്പര്‍ വണ്‍ എന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം വിശേഷിപ്പിച്ച കൂടംകുളം ആണവവൈദ്യുത നിലയത്തെക്കുറിച്ച് പരിസ്ഥിതിവാദികള്‍ ജനങ്ങളില്‍ അനാവശ്യ ഭീതിയുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ്പ്രസിഡന്റ് ബാബുജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പി.എസ് പ്രശാന്ത് വിഷയം അവതരിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകനായ പി.പി ജെയിംസ്, ജെ മധുലാല്‍, ടി.എസ് ഷംസുദ്ദീന്‍, ഡോ. നെടുമുടി ഹരികുമാര്‍, പി.വി ലാല്‍, കെ.ആര്‍ പ്രപഞ്ചന്‍, പി മൃദുലാല്‍, ഫൈസല്‍ അഹമ്മദ്, എ ഷാജി തുടങ്ങിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."