ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ്
തിരുവവന്തപുരം: ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രതി ചേര്‍ത്ത ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തുന്നു. ഇഡിക്കൊപ്പം കര്‍ണാടക പൊലിസും സിആര്‍പിഎഫും ഉണ്ട്. ഇന്നലെ ഇഡിയുടെ എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിരുന്നു.
ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്. ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന അബ്ദുല്‍ ലത്തീഫിനെ ചോദ്യം ചെയ്യാനും, ഇയാളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും നീക്കമുണ്ട്. അബ്ദുള്‍ ലത്തീഫുമായി ചേര്‍ന്ന് വിവിധ കമ്പനികളില്‍ ബിനീഷ് വന്‍ തുക നിക്ഷേപം നടത്തിയെന്നാണ് ഇ.ഡി നിഗമനം.
2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയില്‍ കൊണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."