HOME
DETAILS
MAL
ബംഗളൂരുവിലേക്ക് കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കും: മന്ത്രി
backup
June 13 2019 | 17:06 PM
തിരുവനന്തപുരം: ബംഗളൂരുവിലേക്ക് കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയെ അറിയിച്ചു.പാറയ്ക്കല്‍ അബ്ദുല്ലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇത്തരം സര്‍വിസുകള്‍ ആരംഭിക്കുന്നത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരമാണ്. പ്രത്യേക സാഹചര്യങ്ങളില്‍ കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ ഉഭയകക്ഷി സമ്മതപ്രകാരം ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനാകില്ല. രണ്ടുമാസത്തിനിടെ അനധികൃതമായി സര്‍വിസ് നടത്തിയ വാഹനങ്ങള്‍ക്ക് 2.75 കോടി രൂപയാണ് സ്ക്വാഡ് പിഴയായി ഈടാക്കിയതെന്നും മന്ത്രി അറിയിച്ചു.ബംഗളൂരുവിലെ പ്രവാസികളായ മലയാളികളുടെ ആവശ്യപ്രകാരമാണ് ഈ വിഷയത്തില്‍ നിയമസഭയില്‍ സബ്മിഷന് അവതരിപ്പിക്കുന്നതെന്ന് പാറയ്ക്കല്‍ അബ്ദുല്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."