HOME
DETAILS
MAL
അഴീക്കോട് ജീവന്‍രക്ഷാ ബോട്ട്: സര്‍ക്കാര്‍ പരിശോധിക്കും
backup
July 26 2016 | 17:07 PM
കൊടുങ്ങല്ലൂര്‍: അഴീക്കോട് കേന്ദ്രീകരിച്ച് ജീവന് രക്ഷാ ബോട്ടിന് സ്ഥിരം സംവിധാനമൊരുക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
അഴീക്കോട് മീന്‍പിടുത്ത വഞ്ചി മറിഞ്ഞ് മരിച്ച തൊഴിലാളികളായ അഞ്ചലശ്ശേരി കുട്ടന്(പത്മനാഭന്), പണ്ടാരപ്പറമ്പില്‍ ജലീല്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സഹായധനം എത്രയും വേഗം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, ഇക്കാര്യത്തില്‍ കാലതാമസം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ. രാജുവും മരിച്ച തൊഴിലാളികളുടെ വീട് സന്ദര്‍ശിച്ചു.
ഇ.ടി. ടൈസണ്‍ എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."