ബീനാച്ചിയില്‍ കടുവകളിറങ്ങി; തുരത്തിയോടിച്ച് അധികൃതര്‍
സുല്‍ത്താന്‍ ബത്തേരി: ബീനാച്ചിയില്‍ ജനവാസ കേന്ദ്രങ്ങലില്‍ പട്ടാപ്പകല്‍ കടുവകള്‍ ഇറങ്ങിയതോടെ ജനം ഭീതിയില്‍. ബീനാച്ചി ദേശീയപാതയില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലാണ് ഇന്നലെ രാവിലെ മൂന്നു കടുവകളെ കണ്ടത്. മഞ്ജരി വീട്ടില്‍ സുമാലിനിയുടെ വീടിനോട് ചേര്‍ന്നാണ് ആദ്യം കടുവകളെ കണ്ടത്. ബീനാച്ചി എസ്റ്റേറ്റില്‍ നിന്നാണ് ദേശീയപാത കടന്ന് കടുവകള്‍ ജനവാസ കേന്ദ്രത്തിലെത്തിയത്.
പലരുടെയും നേര്‍ക്ക് കടുവകള്‍ ചീറിയടുത്തതായി നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പും പൊലിസും ജനപ്രതിനിധികളും സ്ഥലത്തെത്തി വൈകിട്ട് 6.45 ഓടെ കടുവകളെ സമീപത്തെ വനസമാനമായ ബീനാച്ചി എസ്റ്റേറ്റിലേക്ക് തുരത്തി.
സുല്‍ത്താന്‍ ബത്തേരി, കുറിച്യാട്, ചെതലയം റെയ്ഞ്ച് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ജീവനക്കാരും ആര്.ആര്.ടി ടീമും ചേര്‍ന്ന് വിവിധ സംഘങ്ങളായാണ് തിരിച്ചില്‍ നടത്തിയത്. ആദ്യം കണ്ടെത്തിയ രണ്ടു കടുവകളെ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ഒരുമാസമായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമാണ്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കാട്ടുപന്നികളെ പിടികൂടി ഭക്ഷിക്കുന്നതും പതിവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."