HOME
DETAILS

ബൈന്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ സമയം പുനഃക്രമീകരിക്കണം: എം.പി

  
backup
May 16 2017 | 20:05 PM

%e0%b4%ac%e0%b5%88%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b8%e0%b4%9e%e0%b5%8d


കാസര്‍കോട്: ബൈന്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ഗുരുവായൂര്‍ വരെ നീട്ടി സമയം പുനഃക്രമീകരിച്ച് സര്‍വിസ് നടത്തണമെന്ന് പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. മൂകാംബികയിലേക്കുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയില്‍ തുടങ്ങിയ ബൈന്തൂര്‍ പാസഞ്ചര്‍ നഷ്ടത്തിലാണെന്ന് പറഞ്ഞാണ് സര്‍വിസ് നിര്‍ത്തിയത്. റെയില്‍വേയുടെ അശാസ്ത്രീയമായ റൂട്ടും സമയക്രമീകരണവും വരുമാനം കുറയാന്‍ കാരണമായി. വൈകുന്നേരം  കണ്ണൂരിലെത്തിയിരുന്ന പാസഞ്ചര്‍ പിറ്റേദിവസം രാവിലെ വരെ കണ്ണൂരില്‍ നിര്‍ത്തിയിടുന്നതിനു പകരം ഗുരുവായൂര്‍ വരെ സര്‍വിസ് നടത്തിയാല്‍ കൂടുതല്‍ യാത്രക്കാരെ ലഭിക്കും. വരുമാനവും വര്‍ധിക്കും. കണ്ണൂരില്‍ നിന്നു പുലര്‍ച്ചെ 4.15നാണ് വണ്ടി പുറപ്പെട്ടിരുന്നത്.
കൊല്ലൂര്‍ മൂകാംബികയിലേക്ക് പോകുന്നവര്‍ക്കും സീസണ്‍ യാത്രക്കാര്‍ക്കും വണ്ടിയെ ആശ്രയിക്കാനാകുന്നില്ല. റെയില്‍വേയുടെ തീരുമാനം പുനഃപരിശോധിച്ച് പാസഞ്ചര്‍ സര്‍വിസ് ആരംഭിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago