പ്രതിയെ പിടിക്കാന്‍ പാര്‍ട്ടി ഓഫിസില്‍ എത്തിയ എസ്.ഐക്കെതിരേ പരാതി
ആലപ്പുഴ : എസ്.ഡി കോളജില്‍ എസ്.എഫ്.ഐ - എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒളിവില്‍ പോയ പ്രതികയെ തെരഞ്ഞ് പൊലിസ് പാര്‍ട്ടി ഓഫിസിലും എത്തി.
എസ്.എഫ്.ഐ പ്രവര്‍ത്തകനായ പ്രതിയുടെതെന്ന് കരുതുന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പുന്നപ്ര എസ് ഐ അസീമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സി.പി.എം കപ്പക്കട ഭാഗത്തുള്ള ഏരിയാ കമ്മിറ്റി ഓഫിസില്‍ എത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം 4.30 ഓടെയാണ് എസ്.ഐ സംഘവും പാര്‍ട്ടി ഓഫിസിന് വെളിയില്‍ എത്തിയത്. ഇതേസമയം രണ്ട് ഏരീയാകമ്മിറ്റി അംഗങ്ങളാണ് പാര്‍ട്ടി ഓഫിസില്‍ ഉണ്ടായിരുന്നത്.എസ്.ഐ അസീം പാര്‍ട്ടി ഓഫിസില്‍ അതിക്രമിച്ച് കയറി ഏരിയാ കമ്മിറ്റി അംഗങ്ങളോട് അപമര്യാതയായി പെരുമാറിയെന്നാണ് പരാതി.
മുഖ്യമന്തിക്കും ഡി.ജി.പിക്കും ഏരിയാ സെക്രട്ടറി എ. ഓമനകുട്ടന്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പ്രതിയായ ആളാണ് തന്നെ വിളിച്ചതെന്നും താന്‍ പാര്‍ട്ടി ഓഫിസിന് ഉള്ളില്‍ കയറിട്ടില്ലെന്നും എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."