പ്രളയദുരിതാശ്വാസം അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണം: കാനം
കൊച്ചി: സമാനതകളില്ലാത്ത പ്രളയദുരന്തത്തെ അഭിമുഖീകരിച്ച് കഷ്ടിച്ച് രക്ഷപെട്ടു കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് അനുവദിക്കുന്ന കേന്ദ്രസഹായത്തിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ പുനപരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ യുടെ നവീകരിച്ച എറണാകുളം മണ്ഡലം കമ്മിറ്റി ഓഫീസായ കെ. മുരളി സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമതല പ്രദേശത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്രം അനുവദിക്കുന്നത് 95000 രൂപ മാത്രമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപയാണ് നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളിലും ഇത്തരത്തില്‍ ചെറിയ തുകയാണ് കേന്ദ്രം അനുവദിക്കുന്നത്. അതുകൊണ്ടൊന്നും കേരളത്തില്‍ ഒരു വീട് നിര്‍മ്മിക്കാന്‍ കഴിയില്ലന്നുള്ള യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കേന്ദ്രത്തിനു സാധിക്കണം. അതിനാല്‍ മാനദണ്ഡത്തിനു വ്യത്യസ്തമായി പ്രത്യേക പാക്കേജ് കേരളത്തിന് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുന്ന മുതലാളിത്ത വികസന കാഴ്ചപ്പാടുകള്‍ സ്വീകരിക്കാതെ പ്രളയത്തില്‍ നിന്നും പാഠം ഉല്‍ക്കൊണ്ടുകൊണ്ട് പ്രകൃതിയെ വെല്ലുവിളിക്കുന്ന വികസനം വേണമോയെന്ന് പൊതുസമൂഹം ആലോചിക്കണം . പുതിയ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇതനുസരിച്ചുള്ള നയങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്ക് എല്ലാവരുടെയും കൂട്ടായ ഇടപെടലും സഹായവും ഉണ്ടാകണം. രാഷ്ട്രീയവും ജാതി ചിന്തകളും ഒഴിവാക്കി അതിനായി കൈകോര്‍ക്കാന്‍ കഴിയണം. ലോകമെമ്പാടുമുള്ള മലയാളികളും വിവിധ സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നുണ്ട്. കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വേണ്ടതെല്ലാം ചെയ്യാന്‍ തയാറാകണമെന്നും കാനം ആവശ്യപ്പെട്ടു.
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.സി സന്‍ജിത്ത് അധ്യക്ഷനായി . ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍ സുഗതന്‍, സംസ്ഥാന കണ്ട്രോള്‍ കമ്മീഷന്‍ അംഗം കെ.കെ അഷറഫ്, ,സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ , കമലാ സദാനന്ദന്‍, എം.ടി നിക്‌സണ്‍,എസ് ശ്രീകുമാരി,സി പി ഐ (എം ) എറണാകുളം ഏരിയ സെക്രട്ടറി പി എന്‍ സീനുലാല്‍ , സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.പി രാധാകൃഷ്ണന്‍,കെ എം ദിനകരന്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ സന്തോഷ് പീറ്റര്‍, ജോണ്‍ ലൂക്കോസ്, പി.കെ. ജോഷി, എന്നിവര്‍ സംസാരിച്ചു.മണ്ഡലം സെക്രട്ടറി സി.എ ഷക്കീര്‍ സ്വാഗതവും ലോക്കല്‍ സെക്രട്ടറി വി എസ് സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ഓഫീസ് കെട്ടിടത്തിന്റെ നാടമുറിച്ച ശേഷം കാല്‍ നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറി ആയിരുന്നു കെ മുരളിയുടെ ഫോട്ടോ അനാച്ഛാദനവും കാനം നിര്‍വഹിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."