ജനജീവിതത്തിന് ഭീഷണിയാകുന്നത് വന്ധ്യംകരണം ചെയ്ത നായകള്‍
കുന്നത്തൂര്‍: ശാസ്താംകോട്ട ടൗണില്‍ തെരുവ്‌നായകളുടെ ആക്രമണം രൂക്ഷം. കഴിഞ്ഞ ദിവസമുണ്ടായ തെരുവുനായ ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കടിയേറ്റു.
ടൗണിലൂടെ ആളുകള്‍ക്ക് നടക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ് ഉള്ളത്. സ്‌കൂള്‍കോളജ് വിദ്യാര്‍ഥികളടക്കം ആറോളം പേര്‍ക്കാണ് കടിയേറ്റത്.
ഇന്നലെ പുലര്‍ച്ചെ കോളജ് ഗ്രൗണ്ടില്‍ നടക്കാന്‍ ഇറങ്ങിയ മൂന്ന് പേരാണ് ആദ്യം ആക്രമണത്തിന് ഇരയായത്. ഇവര്‍ക്ക് പുറമേ വഴിയാത്രികര്‍ക്കും കടിയേറ്റു.
കടിയേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ടൗണിലെ സലീനമന്‍സിലിലെ ആടിനും കടിയേറ്റു. വന്ധ്യംകരണത്തിന് ശേഷം കോളജ് ഗ്രൗണ്ടിനടുത്ത് കൊണ്ടിട്ട നായകളാണ് ഇപ്പോള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നതെന്നാണ് ആരോപണം.കഴിഞ്ഞ ദിവസം നായകളെ പേടിച്ച് ഓടുന്നതിനിടയില്‍ മറിഞ്ഞുവീണ് കുട്ടികള്‍ക്ക് പരുക്കേറ്റു. കോളജ് കാംപസിനകത്തും നായകളുടെ ശല്യമുണ്ട്. രാവിലെയും വൈകുന്നേരവും ഇവിടെ നടക്കാനെത്തുന്ന ആളുകള്‍ക്കാണ് നായകള്‍ ഏറ്റവുമധികം ഭീഷണിയാകുന്നത്.
ഇവയില്‍ ചില നായകള്‍ക്ക് പേവിഷ ബാധ ഉണ്ടെന്നും ജനങ്ങള്‍ക്ക് ഭയമുണ്ട്. പല ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്നവര്‍ മുഖ്യമായും ഉപയോഗിക്കുന്നത് ഈ പാതയാണ്.
ജനങ്ങളുടെ സൈര്വ ജീവിത്തിന് ഭീഷണിയാകുന്ന നായ്കളെ എത്രയും പെട്ടന്ന് ഇവിടുന്ന് മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."