അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന് കമ്മ്യൂണിറ്റി പൊലിസ് അവാര്‍ഡും ആദരപത്രവും ലഭിച്ചു
അബുദാബി: വ്യത്യസ്തമായ അനേകം സംസ്‌കാരങ്ങള്‍ എക്കാലത്തും ഉള്‍കൊള്ളുന്ന യു.എ.ഇ മത സഹിഷ്ണുതയുടെ ആഗോള മാതൃകയാണെന്ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജന.സെക്രട്ടറി എം.പി.എം റഷീദ് അഭിപ്രായപ്പെട്ടു.
അത് കൊണ്ട് തന്നെയാണ് ലക്ഷക്കണക്കിന് പ്രവാസികള്‍ ആഹ്ലാദപൂര്‍വം ഈ രാജ്യത്ത് ജോലി ചെയ്യാന്‍ ഇഷ്ട്ടപ്പെടുന്നതെന്നും അബുദാബി കമ്മ്യൂണിറ്റി പൊലിസ് ആസ്ഥാനത്ത് വിവിധ രാജ്യക്കാരായ ഉന്നതരെ പങ്കെടുപ്പിച്ച് നടത്തിയ സഹിഷ്ണുത സമന്വയം പരിപാടിയില്‍ സംസാരിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹ്യ രംഗത്തെ മികച്ച സേവനത്തിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന് കമ്മ്യൂണിറ്റി പൊലിസ് ഏര്‍പ്പെടുത്തിയ ആദരപത്രവും, അവാര്‍ഡും സെന്റര്‍ പ്രസിഡണ്ട് പി. ബാവഹാജിയും ജന.സെക്രട്ടറി എം.പി.എം റഷീദും ചടങ്ങില്‍ വെച്ച് ഏറ്റുവാങ്ങി.
യു എ ഇ യുടെ വളര്‍ച്ചക്കൊപ്പം സഞ്ചരിച്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അടക്കമുള്ള ഇന്ത്യന്‍ സംഘടനകള്‍ അറബ് - ഇന്ത്യാ സംസ്‌കാരങ്ങളുടെ കേന്ദ്രവും ഇരു രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന വേദിയുമാണ്.
കമ്മ്യൂണിറ്റി പോലീസ് നടത്തുന്ന എല്ലാ പരിപാടികളും ഭംഗിയായി നടത്താന്‍ പൊതു ജനങ്ങളുടെ സഹകരണത്തോടെ ഇസ്ലാമിക് സെന്ററിന് കഴിയുന്നുണ്ടെന്നും അവാര്‍ഡുകള്‍ അര്‍ഹിച്ച അംഗീകാരത്തോടെ നിറഞ്ഞ സന്തോഷത്തോടെ ഇസ്ലാമിക് സെന്ററിന് വേണ്ടി സ്വീകരിക്കുന്നതായും എം.പി.എം റഷീദ് പറഞ്ഞു. അബുദാബി സംസ്ഥാന കെ.എം.സി.സി വൈസ്.പ്രസിഡണ്ട് അഷറഫ് പൊന്നാനിയും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."