നമുക്ക് ഒരു ബഹുമതി കൂടി: ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം മുംബൈ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയുണ്ട്. അതുപോലെ, ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം മുംബൈ ആണെന്നാണ് പുതിയ പഠനം.
56 രാജ്യങ്ങളിലെ 403 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ടോംടോം റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
ടോംടോമിന്റെ 2018 ട്രാഫിക് ഇന്‍ഡക്‌സ് പ്രകാരം ഒന്നാം സ്ഥാനം ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയ്ക്കാണ്. സാധാരണ യാത്രാ സമയത്തേക്കാളും 65 ശതമാനം അധികസമയം ഇവിടത്തെ യാത്രക്കാര്‍ ഗതാഗതക്കുരുക്കില്‍ ചെലവിടുന്നുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയാണ് രണ്ടാം സ്ഥാനത്ത്. പെറുവിന്റെ തലസ്ഥാനമായ ലിമ മൂന്നാം സ്ഥാനത്തും. ന്യൂഡല്‍ഹി നാലാം സ്ഥാനത്തുണ്ട്. 58 ശതമാനം അധിക സമയമാണ് ഇവിടെ ആളുകള്‍ ട്രാഫിക്കില്‍ ചെലവിടുന്നത്.
യൂറോപ്പില്‍ ഏറ്റവുമധികം വാഹനത്തിരക്കുള്ള നഗരം മോസ്‌കോയാണ്. യു.എസില്‍ ലോസ് ആഞ്ചലസാണ് ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതലുള്ള നഗരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."