HOME
DETAILS

നിര്‍മിത ബുദ്ധിയും സാമൂഹ്യ ശാക്തീകരണവും

  
backup
June 14 2019 | 19:06 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82

മനുഷ്യ ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളെ കംപ്യൂട്ടര്‍ ഉപയോഗിച്ച് അനുകരിക്കുന്ന പ്രക്രിയയാണ് നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ.ഐ) ഗൂഗിള്‍ അസിസ്റ്റ്, ആപ്പിള്‍ സിരി, ആമസോണ്‍ അലക്‌സ തുടങ്ങിയവ എ.ഐ ഉപയോഗം സാധാരണക്കാരിലേക്കെത്തിക്കുന്ന ചില ശബ്ദ കേന്ദ്രീകൃത സാങ്കേതിക ബിംബങ്ങളാണ്. എന്നാല്‍ സാമൂഹ്യ ശാക്തീകരണ, പരിഷ്‌കരണ മേഖലകളില്‍ നിര്‍മിത ബുദ്ധിയുടെ സ്വാധീനം എങ്ങനെയായിരിക്കും?
തീരുമാനമെടുക്കല്‍ ശേഷിയാണ് മനുഷ്യ ബുദ്ധിയുടെ മികവ്. തീരുമാനമെടുക്കല്‍ ശേഷി യന്ത്രങ്ങളില്‍ സന്നിവേശിപ്പിക്കുന്ന പ്രക്രിയയാണ് മെഷീന്‍ ലേണിങ്. അതിന്റെ പ്രയോഗ തലമാണ് നിര്‍മിത ബുദ്ധി. ധിഷണ പകര്‍ത്തപ്പെടുന്നു എന്നതാണ് അതുണ്ടാക്കുന്ന സാമൂഹ്യ ചലനങ്ങളിലേക്ക് സ്വാഭാവികമായും ശ്രദ്ധ ക്ഷണിക്കുന്നത്.
ഒരുകാലത്ത് ഓര്‍മശക്തിയുള്ളവര്‍ മിടുക്കരായി ഗണിക്കപ്പെട്ടു. വൈജ്ഞാനിക മികവു കാട്ടിയവരിലധികവും ഓര്‍മശക്തിയില്‍ അഗ്രഗണ്യരായിരുന്നു. ചെറു സ്ഥാപനങ്ങളുടെ കണക്കുകള്‍ ഉടമയുടെ മനസിലും ഉണ്ടാകുമായിരുന്ന കാലം. കാല്‍ക്കുലേറ്ററാണ് ഓര്‍മശക്തിയില്‍ ആദ്യമായി കൈവച്ചത്. എന്നാല്‍ കംപ്യൂട്ടറും സ്മാര്‍ട്ട് ഫോണും എത്തിയതോടെ ഓര്‍മയുടെ സ്റ്റാറ്റസ് നഷ്ടപ്പെട്ടു. ഓരോ ചലനവും എളുപ്പത്തില്‍ രേഖപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യാമെന്നായി. ഓര്‍മശക്തി സ്മാര്‍ട്ട് ഫോണിലേക്ക് ചുരുങ്ങി. പരമ്പരാഗതമായി ഓര്‍മശക്തി കുറഞ്ഞ ആളുകള്‍ റെക്കോര്‍ഡിങ് സംവിധാനങ്ങളുടെ സഹായത്തോടെ മുഖ്യധാരയിലെത്തി.
അതേസമയം, കൈയെഴുത്ത് അടുത്തകാലം വരെ വലിയൊരു ശാസ്ത്ര ശാഖയായിരുന്നു. കൈയെഴുത്ത് മനോഹരമാക്കാന്‍ നാടെങ്ങും നിരവധി പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കംപ്യൂട്ടര്‍ ഫോണ്ടും ഡിസൈനും അതിനെ തച്ചുടച്ചു. അക്ഷരഭംഗിയില്ലാത്തവര്‍ കംപ്യൂട്ടറിനെ ചേര്‍ത്തു നിര്‍ത്തി.
എന്നാല്‍ ബുദ്ധി പകര്‍ത്താന്‍ പറ്റാത്ത പ്രതിഭാസമായി കരുതപ്പെട്ടു. വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത തീരുമാനങ്ങളെടുക്കണം എന്നതായിരുന്നു തടസം. എന്നാല്‍ ബുദ്ധിയുടെ യന്ത്രപ്രവേശത്തോടെ കാര്യങ്ങള്‍ മാറി. സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഇന്റലിജന്റ് ആയിത്തുടങ്ങി. ഐ.ക്യു ടെസ്റ്റ് അടക്കം ഇപ്പോള്‍ നടക്കുന്ന പല വ്യവഹാരങ്ങളും വൈകാതെ ഇല്ലാതാകും.
തട്ടുകളായി വേര്‍തിരിക്കപ്പെട്ടതാണ് സമൂഹം. വിശേഷിച്ചും ഇന്ത്യയില്‍ സമൂഹം ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമാണ്. നിര്‍മിത ബുദ്ധി രംഗത്തെത്തുന്നതോടെ ഈ ഘടനയ്ക്കാണ് കാര്യമായ ഇടിവു സംഭവിക്കാന്‍ പോകുന്നത്. ജനിതകമായി ബൗദ്ധിക പാരമ്പര്യമില്ലാത്തവര്‍, സാമൂഹ്യ പശ്ചാത്തലം അനുഗുണമല്ലാത്തവര്‍ തുടങ്ങി മുഖ്യധാരയ്ക്കു പുറത്തു നില്‍ക്കുന്ന പിന്നാക്ക വിഭാഗങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ തീരുമാനമെടുക്കല്‍ ശേഷി കൈവരിക്കും. ഫലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയൊരു സാമൂഹ്യ പരിഷ്‌കാരത്തിന് നാന്ദി കുറിക്കും.
തീരുമാനമെടുക്കുന്നതിലെ വേഗവ്യത്യാസമാണ് സമൂഹത്തില്‍ വിവിധ തട്ടുകള്‍ സൃഷ്ടിക്കുന്നത്. പിന്നില്‍ നില്‍ക്കുന്നവര്‍ എ.ഐ സഹായത്തോടെ തീരുമാനമെടുക്കല്‍ ശേഷിയില്‍ വേഗം കൈവരിക്കുന്നതാണ് സാമൂഹ്യ മുന്നേറ്റത്തിനു കാരണമാകുന്നത്.
നേതൃത്വം, ജോലി, വിവേചനം തുടങ്ങിയവയുടെ നിദാനങ്ങള്‍ എ.ഐ വിശകലനത്തിന് വിധേയമാക്കപ്പെടും. സമൂഹത്തില്‍ നടക്കുന്ന വിവിധ പ്രചാരണങ്ങളിലെ സത്യാവസ്ഥയും എ.ഐ വേര്‍തിരിച്ചെടുക്കും. ഇത് ഏതു പക്ഷത്തു നില്‍ക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരത്തെ സ്വാധീനിക്കും. തെരഞ്ഞെടുപ്പ്, രാഷ്ട്രീയ നേതൃത്വം തുടങ്ങിയവയില്‍ സമൂഹത്തില്‍ ഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്നോട്ടു വരാനുള്ള വഴിയാണ് ഇതിലൂടെ തെളിയുന്നത്. ഇതു രാഷ്ട്രീയ വ്യവസ്ഥയില്‍ തന്നെ കാര്യമായ ചലനങ്ങളുണ്ടാക്കും. താഴ്ന്ന വിഭാഗങ്ങള്‍ക്ക് നിര്‍മിത ബുദ്ധി സമത്വത്തിനുള്ള ഉപാധിയായി മാറും.
ഉദാഹരണമായി ആരെ നേതാവായി തെരഞ്ഞെടുക്കണം എന്ന ചോദ്യത്തിന് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഉത്തരം കണ്ടെത്തുന്നത് നിലനില്‍ക്കുന്ന നേതൃ സങ്കല്‍പ്പത്തിന് അനുഗുണമായിക്കൊള്ളണമെന്നില്ല. എവിടെ ജോലി ചെയ്യണമെന്നു തീരുമാനിക്കാനുള്ള ശേഷി വര്‍ധിക്കുന്നത് പരമ്പരാഗത സമ്പ്രദായങ്ങള്‍ക്കു തിരിച്ചടിയാകും.
വികസ്വര രാജ്യങ്ങളുടെ ശാക്തീകരണത്തിനു നിര്‍മിത ബുദ്ധി വഴിയൊരുക്കും. പിന്നാക്ക, ദരിദ്ര പശ്ചാത്തലങ്ങള്‍ക്ക് ചിന്താപരമായ കടിഞ്ഞാണിടല്‍ സാധ്യമാകാതെ വരും. ഇത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സാമൂഹ്യസാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വേഗം കൂട്ടും. പിന്നാക്ക രാജ്യങ്ങളിലെ ധൈഷണിക മൂലധനം അതാതിടങ്ങളില്‍ ഉപയോഗിക്കാനുള്ള വഴികള്‍ തെളിയും. ഇതോടെ അമേരിക്ക പോലുള്ള വന്‍ശക്തികള്‍ക്കു മുന്നില്‍ മത്സരക്ഷമത കൈവരിക്കുന്ന തരത്തില്‍ ഇത്തരം രാജ്യങ്ങള്‍ വളരും. ഇതു രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും അവസര സമത്വം വര്‍ധിപ്പിക്കും.
സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലും കമ്പനി ഘടനയിലും നിര്‍മിത ബുദ്ധി മാറ്റങ്ങളുണ്ടാക്കും. വ്യക്തികേന്ദ്രീകൃതമായിരുന്ന വിവിധ തലങ്ങളുടെ മേധാവിത്വം നിര്‍മിത ബുദ്ധിയിലേക്ക് മാറും. ഇത് കൃത്യത, തുല്യത, അഴിമതിയില്ലായ്മ തുടങ്ങിയ ഫലങ്ങളുണ്ടാക്കും. പഠന സഹായികള്‍ എ.ഐ പിന്തുണയോടെ ശക്തിയാര്‍ജിക്കും. ഇത് നൈപുണ്യവും ക്ഷമതയുമില്ലാത്ത അധ്യാപകര്‍ക്ക് പ്രതിസന്ധിയുണ്ടാക്കും. തൊഴില്‍ രംഗത്തെ സംഘടനാ പക്ഷപാതങ്ങള്‍ക്ക് വിലങ്ങുതടിയായിരിക്കും നിര്‍മിത ബുദ്ധി. സ്ഥാനക്കയറ്റങ്ങള്‍ക്കു മാനദണ്ഡം ക്ഷമതയായി മാറുകയും അനാവശ്യ ഇടപെടലുകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥ വരികയും ചെയ്യും. ചുരുക്കത്തില്‍ നിര്‍മിത ബുദ്ധിയുടെ വരവ് പുതിയൊരു സാമൂഹ്യ വ്യവസ്ഥിതിക്കും നവലോക ക്രമത്തിനും കാരണമാകുമെന്ന് നമുക്കു പ്രത്യാശിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  8 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  8 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  8 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  8 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  8 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  8 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  8 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  8 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  8 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  8 days ago