പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടെന്ന് സമ്മതിച്ച് സുദാന്‍ സൈന്യം
ഖാര്‍ത്തൂം: ഭരണ മാറ്റത്തിനായി പ്രതിഷേധിച്ചവരെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടെന്ന് സമ്മതിച്ച് സുദാന്‍ സൈന്യം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടിരുന്നെന്ന് സൈനിക വക്താവ് ശംസ് അല്‍ ദിന്‍ ഖബാഷി പറഞ്ഞു. തലസ്ഥാനമായ ഖാര്‍ത്തൂമിലെ ഇരിപ്പുസമരത്തെ അടിച്ചമര്‍ത്താനാണ് സൈന്യം ഉത്തരവിട്ടത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് കമാന്‍ഡോകള്‍ നടപ്പിലാക്കി. എന്നാല്‍ ചില പാളിച്ചകള്‍ സംഭവിച്ചു. അതില്‍ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പ്രതിഷേധക്കാരെ അദ്ദേഹം കുറ്റപ്പെടുത്തി. സിവിലിയന്മാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകളാണ് ചര്‍ച്ചകള്‍ വൈകാന്‍ കാരണമായത്. സിവിലിയന്മാരായിരിക്കും ഭരണത്തിന്റെ മുഖ്യ നേതൃത്വത്തില്‍. മന്ത്രിമാരും നിയമനിര്‍മാണ സഭകളിലുള്ളവരും സിവിലിയന്മാരുടെ നേതൃത്വത്തിലുള്ളവരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണം അട്ടിമറിക്കാനുള്ള പദ്ധതികളുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് ഓഫിസര്‍മാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രസിഡന്റ് ബഷീര്‍ അല്‍ ഉമറിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കാനായിരുന്നു ഏപ്രില്‍ മുതല്‍ തലസ്ഥാനത്ത് പ്രതിഷേധം ആരംഭിച്ചത്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അദ്ദേഹം മാറിയെങ്കിലും പകരമായി വന്ന സൈനിക ഭരണത്തിനെതിരേയും പ്രതിഷേധം തുടര്‍ന്നിരുന്നു. സിവിലിയന്മാരുടെ നേതൃത്വത്തിലുള്ള ഭരണം വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 120 പേര്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. 40 പേരുടെ മൃതദേഹങ്ങള്‍ നൈല്‍ നദിയില്‍ നിന്നാണ് കണ്ടെത്തിയത്. എന്നാല്‍ 61 പേര്‍ മാത്രമാണ് മരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. സിവിലിയന്‍ ഭരണവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരോട് കൂടിക്കാഴ്ചക്ക് സന്നദ്ധമാണെന്നായിരുന്നു സൈന്യത്തിന്റെ വാഗ്ദാനം. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരേ യു.എന്‍, ആഫ്രിക്കന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."