സാമ്പത്തിക ബാധ്യത തീര്‍ക്കാനായില്ല; സഊദി വ്യവസായിയുടെ സ്വത്ത് കണ്ടു കെട്ടി
ദമാം: ലോകത്തെ പത്ത് ധനാഢ്യരില്‍ പെട്ട സഊദി ബിസിനസ്സ് പ്രമുഖന്റെ കട ബാധ്യത തീര്‍ക്കാന്‍ സ്വത്തുക്കള്‍ കണ്ടു കെട്ടിയത് ലിലേം ചെയ്യുന്നു. സഊദി വ്യവസായി മഅന്‍ അല്‍ സ്വാനിഇന്റെ വസ്തുവകകളാണ് അടുത്ത മാസം ലേലം ചെയ്യാണ് നീക്കം ആരംഭിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2007 ല്‍ ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ 100 ധനാഢ്യരില്‍ ഒരാളായിരുന്ന ഇദ്ദേഹത്തിന്റെ പത്ത് ബില്ല്യന്‍ റിയാല്‍ ആയതിനെ തുടര്‍ന്നു കോടതി ഇടപെട്ടു സ്വത്ത് മരവിപ്പിച്ചിരുന്നു. അടുത്ത അഞ്ച് മാസങ്ങളില്‍ ജിദ്ദ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലായി സാനിഇന്റെ സ്വത്തുക്കള്‍ ലേലം ചെയ്യുമെന്ന് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം ദമാമിലും
അല്‍കോബാറിലുമാണ് ഇതില്‍ ആദ്യത്തെ ലേലം. കിഴക്കന്‍ മേഖലയില്‍ അല്‍സാനിഅ് കമ്പനിയുടെ അധീനതിയിലുള്ള ഭൂമി, വാണിജ്യ സ്ഥലങ്ങള്‍, കൃഷിയിടം, താമസ കെട്ടിടങ്ങള്‍ എന്നിവയാണ് ആദ്യം ലേലം ചെയ്യുക. ഇവകള്‍ സ്വത്തുവകകള്‍ ഏതാണ്ട് 266 മുതല്‍ 533 മില്യണ്‍ റിയാല്‍ വരെ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ വ്യവസായ പ്രമുഖന്റെ ബാധ്യത 40 മുതല്‍ 60 ബില്യണ്‍ റിയാല്‍ വരെ വരുമെന്നാണ് കണക്കുകള്‍. അല്‍സാനിഅ് ആന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും ഉപകരണങ്ങളുമെല്ലാം ലേലത്തിന് വെക്കും. 2009 ല്‍ വരുത്തിവെച്ച ബാധ്യത തീര്‍ക്കാത്തതിന് കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇദ്ദേഹം അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."