'ഷംസീറിനോടും ജയരാജനോടും കളിക്കാന്‍ വളര്‍ന്നോ... തട്ടിക്കളയും'
തലശേരി: സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി. തലശേരി സി.ഐ വിശ്വംഭരന്‍ നായര്‍ക്കാണ് വധഭീഷണിയടങ്ങിയ ഊമക്കത്ത് ലഭിച്ചത്. ഇന്നലെ വൈകിട്ടാണ് ഉദ്യോഗസ്ഥന്റെ മേല്‍വിലാസത്തില്‍ കത്ത് വന്നത്.
'ഷംസീറിനോടും ജയരാജനോടും കളിക്കാന്‍ വളര്‍ന്നോ... രണ്ടുപേരെയും നേരില്‍ കണ്ട് മാപ്പ് ചോദിക്കുക. അല്ലെങ്കില്‍ അടിച്ച് പരിപ്പെടുക്കും... കൈയും കാലും ഉണ്ടാകില്ല... തട്ടിക്കളയും'എന്നാണു ഭീഷണിയിലുള്ളത്.
അതേസമയം വധശ്രമക്കേസില്‍ മുന്നൂപേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി കോടതി ഇന്നലെ തള്ളി.
കാവുംഭാഗം മൂക്കള്ളില്‍ മീത്തല്‍ വീട്ടില്‍ ജിതേഷ് (25), കുന്നിനേരി മീത്തല്‍ വീട്ടില്‍ എം.വി വിപിന്‍ (32), ചെറിയാണ്ടി ഹൗസില്‍ സി. മിഥുന്‍ (30) എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയാണ് ജില്ലാസെഷന്‍സ് കോടതി തള്ളിയത്. റിമാന്‍ഡിലുള്ള ആദര്‍ശ്, സോജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ 18നു പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."