HOME
DETAILS

'ബാപ്പ ഓര്‍മയിലെ നനവ്' പ്രകാശനം നാളെ

  
backup
November 05 2020 | 12:11 PM

bappa-oormayile-nanav-book-publishing-latest-news

മലപ്പുറം: കേരളത്തിന്റെ സാമുഹിക-രാഷ്ട്രീയ-മത രംഗത്ത് തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ കണ്ണീരിന്റെ നനവുള്ള ഓര്‍മ്മ പുസ്തകം 'ബാപ്പ ഓര്‍മ്മയിലെ നനവ്' പ്രകാശനം നാളെ (ശനി) വൈകീട്ട് 7 മണിക്ക് ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ നടക്കും.

ശിഹാബ് തങ്ങളുടെ പൈതൃക വേരുകള്‍, അന്തര്‍ദേശീയവിദ്യാഭ്യാസം, ഭൂഖാണ്ഡാന്തരയാത്ര, കേരളീയ ജനതയുടെ സ്വസ്ത ജീവിതത്തിന് കാവല്‍ നിന്ന് ശിഹാബ് തങ്ങളെടുത്ത നിലപാടുകള്‍, രാഷ്ട്രീയത്തിലെ വെതിരുക്തമായ ഇടപെടുലുകള്‍, ശിഹാബ് തങ്ങളുടെ നര്‍മ്മം, അശരണര്‍ക്കായുള്ള നിതാന്ത ജാഗ്രന്ത എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ബഷീറലി തങ്ങളുടെ അവിസ്മരണീയമായ ഓര്‍മ്മകളാണ് പുസ്തകം.

കോഴിക്കോട് ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷനാണ് പുസ്തകം പ്രസാദനം ചെയ്തിട്ടുള്ളത്. പുസ്തകത്തിന്റെ പ്രകാശനം നാളെ പൗര പ്രമുഖരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ബുക്ഫയര്‍ ഹാളില്‍ നടക്കും. തുടര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് പുസ്തക പരിചയവും ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ചര്‍ച്ചയും നടക്കും .

മലപ്പുറം ജില്ലയിലെ പാണക്കാട്ട് 1971 ഡിസംബര്‍ 26 ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മുതിര്‍ന്ന മകനായി ജനിച്ച സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട് സി.കെ.എം എല്‍.പി സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനവും മഅ്ദനുല്‍ ഉലൂം യൂ.പി സ്‌കൂള്‍, ദാറുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്ന് ഉപരി പഠനവും നടത്തി. കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പഠനവും നടത്തി.

1994ല്‍ അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ ബിരുദവും തുടര്‍ന്ന് പ്രസ്തുത യൂണിവേഴ്സിറ്റിയില്‍ നിന്ന് 1995ല്‍ ലോബര്‍ ഇന്‍ ലോയിലും അറബികിലും ഡിപ്ലോമയും കരസ്ഥമാക്കി. 1996-98 വര്‍ഷത്തില്‍ പൂനയിലെ സൈബര്‍ ഓട്ടോണമസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം.ബി.എ ബിരുദവും നേടി.

അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ കോര്‍ട്ട് മെമ്പറായി സേവമനുഷ്ഠിച്ച അദ്ദേഹം നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ മെമ്പര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍, കേരള മുസ്ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ (കെ.എം.ഇ.എ) പ്രസിഡന്റ്, ഏറനാട് മുസ്ലിം എജ്യൂക്കേഷണല്‍ അസോസിയേഷന്‍ (ഇ.എം.ഇ.എ) പ്രസിഡന്റ്, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ്, കുറ്റിക്കാട്ടൂര്‍ മുസ്ലിം ഓര്‍ഫനേജ് ചെയര്‍മാന്‍, ഐഡിയല്‍ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അറ്റലസ് ഐഡിയല്‍ ഇന്റര്‍ നാഷണല്‍ കോളേജ് ചെയര്‍മാന്‍, മണ്ണാര്‍കാട് ദാറുന്നജാത്ത് യതീം ഖാന വൈ.പ്രസിഡന്റ്, തൂത ദാറുല്‍ ഉലൂം യതീം ഖാന വൈ.പ്രസിഡന്റ്, പുലാമന്തോള്‍ ദാറുന്നജാത്ത് ബനാത്ത് യതീം ഖാന പ്രസിഡന്റ്, തുടങ്ങിയ നിരവധി പദവികള്‍ അനുഷ്ഠിച്ച് വരുന്നു.

വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്ക് 2008 ല്‍ ഖത്തര്‍ കേരള മുസ് ലിം കള്‍ച്ചറല്‍ സെന്റര്‍ സൗത്ത് സോണ്‍ കമ്മിറ്റിയുടെ കെ.എം സീതി സാഹിബ് അവാര്‍ഡും, 2012 ല്‍ കൊച്ചിന്‍ സെന്റ് ജോര്‍ജ് പുരസ്‌കാരവും നേടിയിട്ടുണ്ട്. സച്ചാര്‍ പരിഹാരം തേടുമ്പോള്‍, ദീപ്ത വിചാരങ്ങള്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, ഖുവൈത്ത്, തായ്ലാന്റ്, ഈജിപ്ത്, മല്യേഷ്യ, മാലിദ്വീപ്, സിംഗപ്പൂര്‍, തുര്‍ക്കി, അമേരിക്ക, യു.കെ, ചൈന, ഇറ്റലി, ഇന്ത്യനേഷ്യ, എന്നീ രാജ്യങ്ങള്‍ തങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ ശമീമ ബശീറലി, മക്കള്‍: ആയ്ഷ ലുലു, സയ്യിദ് മുഹമ്മദലി ഹിശാം ശിഹാബ്, സയ്യിദ് അലി ദില്‍ദാര്‍ ശിഹാബ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago