ഫിഫ റാങ്കിങ്: പോര്‍ച്ചുഗലിന് മുന്നേറ്റം, ഇന്ത്യക്ക് മാറ്റമില്ല
സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ പോര്‍ച്ചുഗല്‍ സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെയും ബെല്‍ജിയത്തിന്റെയും സ്ഥാനം മാറ്റമില്ലാതെ തുടരുന്നു. ഇന്ത്യ നേരത്തെ ഉണ്ടായിരുന്ന 101 സ്ഥാനത്തും ബെല്‍ജിയം ഒന്നാം സ്ഥാനത്തുമാണുള്ളത്. യുവേഫ നാഷന്‍സ് ലീഗിലെ കിരീട നേട്ടമാണ് പോര്‍ച്ചുഗലിനെ സ്ഥാനം മെച്ചപ്പെടുത്താന്‍ സഹായിച്ചത്. ഏഴാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്കാണ് പോര്‍ച്ചുഗല്‍ എത്തിയിട്ടുള്ളത്. ലോക ചാംപ്യന്മാരായ ഫ്രാന്‍സ് ആണ് ര@ണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ലാറ്റിനമേരിക്കന്‍ ശക്തിയായ ബ്രസീലാണ്. ഇംഗ്ല@ണ്ട് നാലാമതും ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ആറാം സ്ഥാനത്തുമാണ്. നേഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ച ഹോള@് പട്ടികയില്‍ ര@് സ്ഥാനം മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പട്ടികയില്‍ ഏറെ നേട്ടമു@ണ്ടാക്കിയത് ആസ്ട്രിയയാണ്. 8 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അവര്‍ 26-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ചെക്ക് റിപ്പബ്ലിക് 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 41-ാം സ്ഥാനത്തെത്തി. ഉറുഗ്വെ എട്ടാം സ്ഥാനത്തും സ്വിറ്റ്‌സര്‍ലന്റ് ഒന്‍പതാം സ്ഥാനത്തുമാണുള്ളത്. ഡെന്‍മാര്‍ക്ക് 10-ാം സ്ഥാനത്തെത്തിയപ്പോല്‍ ജര്‍മനി 11 ഉം അര്‍ജന്റീന 12-ാം സ്ഥാനത്തും എത്തി. കിങ്‌സ് കപ്പില്‍ ഒരു മത്സരം വിജയിക്കുകയും ഒരു മത്സരം തോല്‍ക്കുകയും ചെയ്ത ഇന്ത്യ 101ാം റാങ്കില്‍ തന്നെ തുടരുകയാണ്. 1219 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഇന്ത്യയുടെ റാങ്കിങ്ങില്‍ മാറ്റമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."