തീവ്രവാദം: മഹല്ലുകള്‍ പ്രതിരോധിക്കണം- എസ്.എം.എഫ്
കോഴിക്കോട്: തെറ്റായ പ്രചരണങ്ങള്‍ നടത്തി യുവാക്കളെ വഴി തെറ്റിക്കുന്ന എസ്.ഡി.പി.ഐ പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് തലങ്ങളില്‍ തടയിടാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം അംഗീകരിച്ച പ്രമേയത്തില്‍ ആഹ്വാനം ചെയ്തു.
മഹല്ല് കമ്മിറ്റികള്‍ക്ക് ഇത് സംബന്ധമായി എസ്.എം.എഫ് തയാറാക്കിയ കര്‍മപദ്ധതി മേഖലാതലത്തില്‍ ഹെല്പ് ഡസ്ക് സ്ഥാപിച്ച് നടപ്പാക്കാനും യോഗം തീരുമാനിച്ചു.
വര്‍ക്കിങ് പ്രസിഡന്റ് കോട്ടുമല ബാപ്പു മുസ്ലിയാര് അധ്യക്ഷനായി. പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി, പിണങ്ങോട് അബൂബക്കര്‍, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്ലിയാര്, നാസര്‍ ഫൈസി കൂടത്തായി, കെ.കെ.എസ് തങ്ങള്‍, ചെറീതുഹാജി, ആര്.വി കുട്ടിഹസന് ദാരിമി, പി.എ ജബ്ബാര്‍ ഹാജി,ഖത്തര്‍ ഇബ്റാഹിം ഹാജി, ചെര്‍ക്കളം അബ്ദുല്ല (കാസര്‍കോട്) കെ.കെ മുഹമ്മദ് (കണ്ണൂര്‍), സലാം ഫൈസി (കോഴിക്കോട്), ഉസ്മാന് മുണ്ടക്കുറ്റി (വയനാട്), എ.കെ ആലിപ്പറമ്പ് (മലപ്പുറം), അബ്ദുല്ല മാസ്റ്റര്‍ (പാലക്കാട്) ബശീര്‍ കൊല്ലപ്പാടം (തൃശൂര്‍),ഇബ്റാഹിം ഹാജി (എറണാംകുളം), ജെ. തമീം (കൊല്ലം) മഅ്മൂന്‍ ഹുദവി (കോട്ടയം), അബ്ദുല്ലത്തീഫ് മൗലവി (ആലപ്പുഴ), മുത്തുക്കോയ തങ്ങള്‍ (ലക്ഷദ്വീപ്),സംസാരിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും എസ്.കെ ഹംസ ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."